Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനത്ത മഴയിൽ ട്രാക്കിൽ...

കനത്ത മഴയിൽ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം താറുമാറായി

text_fields
bookmark_border
railway track
cancel
camera_alt

പേ​ട്ട റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ ട്രാ​ക്കി​ലേ​ക്ക് വീ​ണ മ​രം വെട്ടിമാറ്റുന്നു

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പേ​ട്ട റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ ട്രാ​ക്കി​ലേ​ക്ക് മ​രം വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പേ​ട്ട റെ​യി​ൽ​വേ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ള്ള മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്. റെ​യി​ൽ​വേ ലൈ​നി​ലേ​ക്ക് വീ​ണെ​ങ്കി​ലും ലൈ​നു​ക​ൾ പൊ​ട്ടി വീ​ഴാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

എ​ന്നാ​ൽ, വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ ച​രി​ഞ്ഞു. ര​ണ്ട്​ ട്രാ​ക്കു​ക​ളി​ലാ​യി മ​രം വീ​ണ​തി​നാ​ലാ​ണ്​ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യ​ത്. ഒ​രു ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ൻ എ​ത്താ​നു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ അ​വി​ടെ വീ​ണ ശി​ഖ​ര​ങ്ങ​ൾ ആ​ദ്യം വെ​ട്ടി മാ​റ്റി. പി​ന്നീ​ട്, മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച് ര​ണ്ടാം ട്രാ​ക്കി​ലെ ശി​ഖ​ര​ങ്ങ​ളും നീ​ക്കം ചെ​യ്തു. എ​ന്നാ​ൽ, ഇ​ത്ര​യും സ​മ​യ​മെ​ടു​ത്ത​തി​നാ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ലും കാ​ല​താ​മ​സ​മു​ണ്ടാ​യി.

ആ​റ​ര​ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട​തും എ​ത്തി​ച്ചേ​രേ​ണ്ട​തു​മാ​യ ട്രെ​യി​നു​ക​ൾ വൈ​കി. രാ​ത്രി 8.30ന്​ ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന അ​മൃ​ത എ​ക്​​സ്​​പ്ര​സ്​ 9.50 ഒാ​ടെ​യാ​ണ്​ പു​റ​പ്പെ​ട്ട​ത്. 8.45ന്​ ​പു​റ​പ്പെ​ടേ​ണ്ട മാം​ഗ്ലൂ​ർ എ​ക്​​സ്​​പ്ര​സ്​ പ​ത്തേ​കാ​ലോ​ടെ​യാ​ണ്​ പു​റ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ എ​ത്തി​ച്ചേ​രേ​ണ്ട ട്രെ​യി​നു​ക​ളും വൈ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayrain
News Summary - A tree fell on the track in heavy rain; Train traffic was disrupted
Next Story