രണ്ടുപേരെ ആക്രമിച്ച കടുവ ചത്തനിലയിൽ
text_fieldsചത്ത നിലയിൽ കണ്ടെത്തിയ കടുവ
കുലശേഖരം: തിരുനന്തിക്കര കാക്കച്ചലിന് സമീപം രണ്ടുപേരെ ആക്രമിച്ച കടുവയെ തോട്ടത്തിലെ കുഴിയിൽ ചത്ത നിലയിൽ കണ്ടെത്തി. ഒമ്പത് വയസ്സുള്ളതാണ് പെൺ കടുവ. മരണകാരണം മുള്ളൻപന്നിയുടെ മുള്ളുകൾ കഴുത്തിലും മറ്റും തറച്ചുണ്ടായ പരിക്കുമൂലമാണെന്നാണ് ഫോറസ്റ്റ് അധികൃതരുടെ പരിശോധനയിലെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിലേ യഥാർഥ കാരണം വ്യക്തമാകൂ.
ബുധനാഴ്ച രാവിലെ ജോലിക്ക് ബൈക്കിൽ പോവുകയായിരുന്ന ജയ(28)നെയാണ് ആദ്യം ഇടിച്ച് തള്ളിയിട്ടത്. തുടർന്ന് റബർ തോട്ടത്തിൽ കടന്ന കടുവ ജോലിയിലേർപ്പെട്ടിരുന്ന ഭൂതലിംഗത്തെ(64) ആക്രമിച്ചു. രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞെത്തിയ പൊലീസും ഫോറസ്റ്റ് അധികൃതരും തിരച്ചിൽ നടത്തുന്നതിനിടയിലാണ് തോട്ടത്തിലെ കുഴിയിൽ കടുവയെ അവശനിലയിൽ കണ്ടത്. തുടർന്ന് വേണ്ട മുൻകരുതലോടെ കടുവയെ പുറത്തെടുത്തപ്പോഴാണ് കഴുത്തിൽ മുള്ളൻപന്നിയുടെ മുള്ളുകൾ ഏറ്റ മുറിവുകൾ കണ്ടത്. മുള്ളൻപന്നിയെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ മുള്ളുകൾ തറച്ച വേദനയിൽ ഓടുന്നതിനിടയിലായിരിക്കാം രണ്ടുപേരെയും ആക്രമിച്ചതെന്നാണ് നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

