Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്മത്തൊട്ടിലിൽ...

അമ്മത്തൊട്ടിലിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞ്​, ‘പ്രകൃതി’യെന്ന്​ പേരിട്ടു

text_fields
bookmark_border
baby
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി തി​രു​വ​ന​ന്ത​പു​ര​ത്ത് തൈ​ക്കാ​ട് സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​മ്മ​ത്തൊ​ട്ടി​ലി​ൽ ആ​റു​മാ​സം പ്രാ​യം തോ​ന്നി​ക്കു​ന്ന പെ​ൺ​കു​ഞ്ഞ് സം​ര​ക്ഷ​ണ​ക്കാ​യി എ​ത്തി. അ​മ്മ​ത്തൊ​ട്ടി​ൽ 2002 ന​വം​ബ​റി​ൽ ത​ല​സ്ഥാ​ന​ത്തു സ്ഥാ​പി​ച്ച​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മു​തി​ർ​ന്ന കു​ട്ടി​യാ​ണ് പു​തി​യ അ​തി​ഥി. 2003ൽ ​നാ​ലു​വ​യ​സ്സു​ള്ള പെ​ൺ​കു​ഞ്ഞും ക​ഴി​ഞ്ഞ ​േമ​​യി​ൽ അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞും (വേ​ന​ൽ) ആ​ണ് ഇ​ത്ത​ര​ത്തി​ൽ അ​മ്മ​ത്തൊ​ട്ടി​ലി​ൽ എ​ത്തി​യ​ത്.

സാ​ധാ​ര​ണ പ്ര​സ​വി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​രി​ര​ക്ഷ​ക്കാ​യി എ​ത്തു​ന്ന​വ​രാ​ണ് അ​ധി​ക​വും. ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചു​മ​ണി​ക്കാ​ണ് പു​തി​യ കു​ട്ടി​യു​ടെ വ​ര​വ്. ഡി​സം​ബ​ർ 19 നാ​ണ് അ​വ​സാ​ന​മാ​യി കു​രു​ന്നി​നെ ല​ഭി​ച്ച​ത്.

6.2 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള കു​ഞ്ഞ്​ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നും പ്ര​കൃ​തി എ​ന്ന്​ പേ​രി​ട്ട​താ​യും സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ൺ ഗോ​പി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​ഞ്ഞി​ന്‍റെ ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​തി​നാ​ൽ അ​വ​കാ​ശി​ക​ൾ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ സ​മി​തി അ​ധി​കൃ​ത​രു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BabyAmmathottilTrivandrum news
News Summary - A six-month-old baby girl in mothers cradle named Prakrithi
Next Story