Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

text_fields
bookmark_border
cannabis
cancel
camera_alt

representation image

തിരുവനന്തപുരം: ചെന്നൈ മെയിലിൽനിന്ന് കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ലിബേഷ് ദാസ്(26) ആണ് പിടിയിലായത്. 600 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തമ്പാനൂർ റെയിൽവേ െപാലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്. കഴിഞ്ഞദിവസം ഇതേ ട്രെയിനിൽ നിന്ന് എട്ടരക്കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.

ഉപേക്ഷിച്ച ബാഗിലാണ് കഞ്ചാവ് കണ്ടത്. ഇതേ ട്രെയിനിൽ നിന്ന് തൃശൂരിൽ െവച്ച് പത്തരക്കിലോ കഞ്ചാവുമായി ഒരുസംഘവും െപാലീസ് പിടിയിലായിരുന്നു. ഇവർ ഉപേക്ഷിച്ചതാണോ ഈ ബാഗെന്നും െപാലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുകയാണെന്ന് തമ്പാനൂർ റെയിൽവേ െപാലീസ് എസ്.എച്ച്.ഒ ബിജുകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Bengal was arrested with cannabis
Next Story