Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു

text_fields
bookmark_border
stabbing
cancel

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ക്ക് തലക്ക് വെട്ടേറ്റു. കിള്ളിപ്പാലം ബണ്ട് റോഡ് സ്വദേശി മനുവിനാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ബണ്ട് റോഡിലെ സുഹൃത്തിന്റെ വീടിനോട് ചേര്‍ന്ന വര്‍ക്ക് ഷോപ്പിലിരുന്ന് സുഹൃത്തുക്കളുമായി മദ്യപിക്കെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൈയേറ്റവും തുടര്‍ന്ന്, വെട്ടുമേറ്റത്.

ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മദ്യലഹരിയില്‍ ഇയാള്‍ സ്വന്തമായി വെട്ടിയതെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഒപ്പമുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെട്ടേറ്റയാള്‍ മദ്യലഹരിയിലായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇയാളുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ യാഥാര്‍ഥ്യം അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man was stabbed in an argument
Next Story