കൊച്ചുവേളിയില്‍ 10 ഏക്കറോളം സ്ഥലത്ത് വൻ തീപിടിത്തം
text_fieldsകൊച്ചുവേളി ക്ലേ ഫാക്ടറിക്കു സമീപത്തുണ്ടായ തീപിടിത്തം അഗ്നി രക്ഷാസേന അധികൃതര്‍ അണയ്ക്കുന്നു
വലിയതുറ: കൊച്ചുവേളി ക്ലേ ഫാക്ടറി പരിസരത്ത് വന്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. ആദ്യം തീപിടിത്തമുണ്ടായത് ആയിരംതോപ്പ് ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പിലെ അടിക്കാടുകള്ക്കായിരുന്നു. തീ പടര്ന്നുകത്തിയതോടെ സമീപവാസികള്‍ ചാക്ക ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ചാക്കയില്‍ നിന്ന് മൂന്ന് യൂനിറ്റ് എത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വാഹനം കടന്നു ചെല്ലാന്‍ കഴിയാത്ത സാഹചര്യമായതിനാൽ നിയന്ത്രിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നു. 12 ന് പടര്‍ന്നു കത്താന്‍ തുടങ്ങിയ തീ വൈകീട്ട് ആറോടെയാണ് പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. ഇതിലേക്ക് അഗ്നി രക്ഷാസേന അധികൃതര്‍ ചെലവഴിച്ചത് ആറു മണിക്കൂര്‍. ചാക്കയിലെ മൂന്ന് യൂനിറ്റിന് പുറമേ കഴക്കൂട്ടത്തുനിന്ന് ഒരു യൂനിറ്റും കൂടിയെത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. 12നുണ്ടായ തീപിടിത്തത്തില്‍ ആയിരംതോപ്പ് ഭാഗത്തുനിന്ന് കത്താന്‍ തുടങ്ങിയ തീ കൊച്ചുവേളി ക്ലേ ഫാക്ടറി ഭാഗത്തേക്കെത്തിയിരുന്നു. ഏകദേശം 10 ഏക്കറോളം വരുന്ന പറമ്പിലെ അടിക്കാടുകള്‍ക്കാണ് തീപിടിച്ചത്.
എസ്.എഫ്.ആര്.ഒ രാജേഷ് ജി.വിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ആദര്‍ശ് ആര്. കുമാര്‍, ആര്. രാജേഷ്, ലതീഷ്, ഹരികുമാര്‍, സുരേഷ്കുമാര്‍, ഷാജിറാം, അനു, പ്രസാദ് കുമാര്‍, ഹരി ശങ്കര്‍, ബാലകൃഷ്ണന് നായര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് തീ കെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

