മതിലിനോട് ചേർന്ന് ഭീമൻ കുഴി; പരാതിയുമായി വീട്ടമ്മ
text_fieldsമതിലിനോടു ചേർന്ന് ആഴത്തിൽ കുഴിയെടുത്തിരിക്കുന്നു
തിരുവനന്തപുരം: വീടിന് സമീപത്തായുള്ള അനധികൃത നിർമാണം നിർത്തണമെന്ന ആവശ്യവുമായി വിധവയായ വീട്ടമ്മ.
കമലേശ്വരം സ്വദേശി ഹസീനയാണ് അയൽവാസിക്കെതിരെ പരാതിയുമായി തിരുവനന്തപുരം കോർപറേഷനെയും പൂന്തുറ പൊലീസിനെയും സമീപിച്ചിരിക്കുന്നത്. കമലേശ്വരം സ്കൂളിന് സമീപത്തെ ഹസീനയുടെ വീടിനടുത്ത് നടക്കുന്ന സി.എൻ.ജി പ്ലാന്റിനായുള്ള നിർമാണം തങ്ങളുടെ വീടിനെയും കോമ്പൗണ്ടിനെയും സാരമായി ബാധിക്കുന്നതായാണ് പരാതി.
പ്ലാന്റ് നിർമാണത്തിനായി അഞ്ച് മീറ്ററിൽ കൂടുതൽ ചതുരശ്രയടിയിൽ 20ഓളം കുഴികളാണ് എടുത്തിരിക്കുന്നത്. കുഴി നിർമാണം കാരണം മണ്ണ് ഒലിച്ച് പോയി മതിൽ തകർന്ന അവസ്ഥയാണ്. വീടിന്റെ ടൈലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും പൊട്ടുകയും വലിയ വിടവുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിലുണ്ട്. 2019ൽ കൊവിഡ് ബാധിച്ച് ഭർത്താവ് ഷമീം മരിച്ചതിനെ തുടർന്ന് ആ വീട്ടിൽ നിന്ന് ലഭിക്കുന്ന വാടകയാണ് ഇവരുടെ വരുമാനമാർഗം.
കോർപറേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടയാൾക്ക് മെമ്മോ നൽകിയതായി അധികൃതർ പറയുന്നു. എന്നാൽ, അവിടെ മതിൽ ശക്തിപ്പെടുത്തൽ മാത്രമാണ് നടക്കുന്നതെന്നും മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നുമാണ് എതിർവിഭാഗത്തിന്റെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

