കുഴിയില്‍ വീണ പശുവിനെ രക്ഷിച്ചു
text_fieldsവട്ടിയൂര്‍ക്കാവില്‍ കുഴിയില്‍ വീണ പശുവിനെ പുറത്തെടുത്തപ്പോള്‍
വട്ടിയൂര്‍ക്കാവ്: മേയുന്നതിനിടെ കുഴിയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. വട്ടിയൂര്‍ക്കാവ് അറപ്പുര ചന്ദ്രപ്രഭ ഭവനില്‍ ജ്യോതിഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് കുഴിയില്‍ വീണത്.
വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ പുരയിടത്തില്‍ പശുവിനെ മേയാൻ കെട്ടിയതായിരുന്നു. അബദ്ധവശാല്‍ പശു നാലടി വ്യാസമുള്ള സിമന്റ് ചതുരക്കുഴിയിൽ വീണു.
തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്ന് അസി. സ്റ്റേഷന് ഓഫിസര്‍ മധുവിന്റെ നേതൃത്വത്തിലുളള സംഘം എത്തി അര മണിക്കൂര്‍ പരിശ്രമിച്ചാണ് പശുവിനെ പുറത്തെടുത്തത്. പരിക്കുകളില്ല.

