Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവശനിലയിൽ കണ്ടെത്തിയ കാട്ടുപോത്ത് ചത്തു

text_fields
bookmark_border
വയറുപെരുകി എഴുന്നേറ്റുനിലക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പോത്ത്
A bison found in a weak state died
cancel

പാലോട്: തെന്നൂർ പ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയ കാട്ടുപോത്ത് ചത്തു. മണ്ണാന്തല മൺപുറത്ത് സലീം എന്നയാളുടെ വീട്ടുമുറ്റത്താണ് ശനിയാഴ്ച്ച രാവിലെ ഒമ്പതോടെ കാട്ടു പോത്തിനെ കണ്ടത്. വയറുപെരുകി എഴുന്നേറ്റുനിലക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പോത്ത്.


നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ജഴ്സിഫാമിൽ നിന്ന് ഡോക്ടറും പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി. പോത്തിനെ പരിശോധിച്ച് ഡ്രിപ്പ് നൽകുന്നതിനിടെ പോത്ത് ചാവുകയായിരുന്നു. മരണകാരണം കണ്ടുപിടിക്കുന്നതിന് പോത്തിനെ പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A bison found in a weak state died
Next Story