Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റബർ തൊഴിൽശാലയിൽ ബോയ്​ലർ പൊട്ടിത്തെറിച്ച് ബിഹാർ സ്വദേശി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

text_fields
bookmark_border
റബർ തൊഴിൽശാലയിൽ ബോയ്​ലർ പൊട്ടിത്തെറിച്ച് ബിഹാർ സ്വദേശി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
cancel

തക്കല: ദേശീയപാതയിൽ പുലിയൂർക്കുറിച്ചിക്ക്​ സമീപം സ്വകാര്യ റബർ പാൽ ശുചീകരണകേന്ദ്രത്തിൽ ബോയ്​ലർ പൊട്ടിത്തെറിച്ച് ബിഹാർ സ്വദേശിയായ ബാലിമക്കറ്റോ (29) മരിച്ചു. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ പണിക്കിടെ ബോയ്​ലർ പൊട്ടിത്തെറിക്കുകയായിരുന്നു.

ബോയ്​ലറി​െൻറ അരികിൽ നിന്നിരുന്ന ബാലി മക്കറ്റോ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ദൂരെ തെറിച്ച് വീണ് തൽക്ഷണം മരിച്ചു. സഹപ്രവർത്തകരായ മരിയജോൺ (36), കൃഷ്ണൻ (61), അന്തർ മാത്തൂർ (26), പ്രദീപ് ജോണി (24), ചോട്ടാ ലാൽ(25) എന്നിവർക്ക് പരിക്ക് പറ്റി. ഇവരെ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് തക്കല പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Bihar native was deid when a boiler exploded at a rubber factory
Next Story