സ്വർണക്കടയിൽനിന്ന് 70 പവനും പത്ത് കിലോ വെള്ളിയും കവർന്നു
text_fieldsനാഗർകോവിൽ: എൻ.ജി.ഒ കോളനി കാമരാജർ നഗറിലെ സ്വർണക്കട കുത്തിത്തുറന്ന് 70 പവൻ സ്വർണാഭരണങ്ങളും പത്ത് കിലോ വെള്ളിയാഭരണങ്ങളും കവർന്നു. എൻ.ജി.ഒ കോളനി പെരുങ്കുളം സ്വദേശി അൻപയ്യയുടെ കടയിലായിരുന്നു ബുധനാഴ്ച രാത്രി ഒന്നരയോടെ മോഷണം നടന്നത്. ഇവയുടെ മൂല്യം ഒരു കോടി രൂപയോളം വരും.
ബുധനാഴ്ച രാത്രി ഒമ്പതോടെ അൻപയ്യ കടയടച്ച് വീട്ടിൽ പോയി. രാത്രി ഒന്നരയോടെ രണ്ട് ബൈക്കുകളിലായി എത്തിയ നാലുപേർ കടയുടെ ഷട്ടറും ഗ്ലാസും പൊട്ടിച്ചാണ് മോഷണം നടത്തിയത്. ഷട്ടർ പൊളിക്കുന്ന ശബ്ദംകേട്ട് സമീപവാസി ശുചീന്ദ്രം പൊലീസിലും കൺട്രോൾ റൂമിലും വിവരം കൈമാറി. പൊലീസ് എത്തുന്നതിന് മുമ്പ് മോഷ്ടാക്കൾ കടന്നു. ഡോഗ് സക്വാഡും ഫോറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു.
സമീപത്തെ സി.സി ടി.വി പരിശോധനയിൽ രണ്ട് ബൈക്കുകളിലായി നാലുപേർ വരുന്നത് തെളിഞ്ഞിട്ടുണ്ട്. അതിൽ ഒരാൾ മാസ്ക് ധരിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഉടനെ പിടികൂടാനാവുമെന്ന് ശുചീന്ദ്രം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

