സ്കൂൾ ബസിൽ 65 വിദ്യാർഥികൾ; വാഹനം തടഞ്ഞ് നാട്ടുകാർ
text_fieldsകുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ സ്കൂൾ ബസ് നാട്ടുകാർ തടഞ്ഞപ്പോൾ
കഠിനംകുളം: പെരുമാതുറയിൽ കുട്ടികളെ കുത്തിനിറച്ചുപോയ സ്കൂൾ ബസ് നാട്ടുകാർ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 9.15ഓടെയായിരുന്നു സംഭവം. ചിറയിൻകീഴ് നോബിൾ ഗ്രൂപ് ഓഫ് സ്കൂളിലെ ബസാണ് നാട്ടുകാർ ഒന്നേകാൽ മണിക്കൂറോളം തടഞ്ഞിട്ടത്. ബസിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള 65ഓളം വിദ്യാർഥികളുണ്ടായിരുന്നു.
നിരവധിതവണ സ്കൂൾ അധികാരികളോട് വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടാകാത്തതിലായിരുന്നു പ്രതിഷേധം. കഠിനംകുളം പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. കൂടുതൽ വാഹനങ്ങളെത്തിച്ച് കുട്ടികളെ സ്കൂളിൽ എത്തിക്കാമെന്ന് തീരുമാനിച്ചതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് 10.30ഓടെ രണ്ട് ബസുകൾ കൂടി എത്തിച്ച് വിദ്യാർഥികളെ സ്കൂളിലെത്തിച്ചു.
സ്കൂൾ വിടുന്ന സമയത്തും സമാനമായ അവസ്ഥയാണെങ്കിൽ ബസിൽ കയറണ്ട എന്ന് രക്ഷാകർത്താക്കൾ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

