Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right61 കോടിയുടെ...

61 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

text_fields
bookmark_border
നെടുമങ്ങാട് നഗരസഭ: നെടുമങ്ങാട്: നഗരസഭയുടെ 61,60,64,000 രൂപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ചെയർപേഴ്സൺ സി.എസ്. ശ്രീജ അറിയിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ 339 പദ്ധതികൾക്കാണ് അംഗീകാരം. പോളി ഹൗസിൽ കൃഷി, വിശപ്പ് രഹിത നഗരസഭ പദ്ധതി, വാതിൽപ്പടി സേവനം, അതിദരിദ്രര കണ്ടെത്തി അവർക്കുള്ള സഹായം, ഏഴ് വയോ ക്ലബുകളുടെപരിപാലനം, ആരോഗ്യ സബ്സൻെററുകൾക്ക് മരുന്ന്, നാല് ജനകീയ ഹോട്ടലുകൾക്ക് സഹായം, പത്താംകല്ലിൽ ആധുനിക ടർഫ്, മിനി കുടിവെള്ള പദ്ധതികൾ, പുത്തൻചിറ നവീകരണം, കിള്ളിയാർ സംരക്ഷണവും ജൈവവേലി സ്ഥാപിക്കലും, ഹരിതഭവനം, സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനം, അംഗൻവാടികളെ സ്മാർട്ടാക്കുന്ന പദ്ധതി, വയോമിത്രം പദ്ധതി, ആയുഷ് മെഡിക്കൽ ആശുപത്രി പരിപാലനം, പാലിയേറ്റിവ് കെയർ, ഭിന്നശേഷി സ്കോളർഷിപ്, പട്ടികജാതി കോളനികളിലെ വികസനം, വീട് മെയിൻറനൻസ്, മാലിന്യത്തിൽ നിന്ന്​ വൈദ്യുതി, പോർട്ടബിൾ ടൈപ്പ് ബയോക​േമ്പാസ്റ്റർ ബിൻ തുടങ്ങിയവ ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് അംഗീകാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story