Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right589 സി.ആര്‍.പി.എഫ്...

589 സി.ആര്‍.പി.എഫ് ജവാന്മാർ സേനയുടെ ഭാഗമായി

text_fields
bookmark_border
589 സി.ആര്‍.പി.എഫ് ജവാന്മാർ സേനയുടെ ഭാഗമായി
cancel
മംഗലപുരം: തിരുവനന്തപുരത്തെ പള്ളിപ്പുറം സി.ആര്‍.പി.എഫ് അഡീഷനല്‍ ട്രെയിനിങ്​ സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 589 ജവാന്മാരുടെ പാസിങ് ഔട്ട് പരേഡും സത്യപ്രതിജ്ഞയും നടന്നു . 2021 ജൂലൈ 28ന് ആരംഭിച്ച് പൂര്‍ത്തിയാക്കിയ പരിശീലന പരിപാടിയില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നായി 492 യുവാക്കളും 97 യുവതികളുമാണുള്ളത്. ആയുധ പരിശീലനം, കായികക്ഷമതാ പരിശീലനം, ഭരണഘടന, സി.ആര്‍.പി.എഫ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം, ഫയറിങ്​, ബി.ഒ.എ.സി, വനത്തില്‍ ഒരു മാസത്തെ കഠിന പരിശീലനം എന്നിവയാണ് പൂര്‍ത്തിയാക്കിയത്. പരേഡിനുശേഷം ജവാന്മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മെമന്റോയും പ്രശസ്തിപത്രവും നല്‍കി. സി.ആര്‍.പി.എഫ് ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രാകേഷ് കുമാര്‍ യാദവ് മുഖ്യാതിഥിയായി. ഗ്രൂപ് സെന്റര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രാധാകൃഷ്ണന്‍ നായര്‍, കമാന്‍ഡന്റ് രാജ് മുകുട് കർക്കത്തെ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story