Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:38 AM IST Updated On
date_range 24 April 2022 5:38 AM IST3 ജി അംഗൻവാടി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ശിശുവികസന സാമൂഹികക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന 3 ജി അംഗൻവാടി ചെറിയകൊണ്ണി ബ്ലോക്ക് ഡിവിഷനിലെ ഭഗവതിപുരം പുതുവലിൽ പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്‌തു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി. വിജയൻ നായർ സ്വാഗതം പറഞ്ഞു. കുട്ടികൾ, കൗമാരപ്രായക്കാർ, വയോജനങ്ങൾ എന്നിവർക്കുവേണ്ടി ലൈബ്രറി സൗകര്യം, ടെലിവിഷൻ, കമ്പ്യൂട്ടർ, പ്രിന്റർ, സ്പോർട്സ് ഉപകരണങ്ങൾ, പൾസ് ഓക്സി മീറ്റർ, ഹേമറ്റോമീറ്റർ, ഗ്ലൂക്കോ മീറ്റർ, ബേബി ചെയറുകൾ, കസേര, മേശ, അലമാര, ചുമർചിത്രങ്ങൾ എന്നിവ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐ.സി.ഡി.എസ് സൂപ്പർവൈസർ സൗമ്യ റാണി. ആർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം വെള്ളനാട് ശശി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. വൈശാഖ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി, പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്, ഭാഗവതിപുരം വാർഡ് മെംബർ അജിത് കുമാർ, പഞ്ചായത്ത് മെംബർ രമേശൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ: 3ജി അംഗൻവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
