Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:58 PM GMT Updated On
date_range 8 Nov 2020 11:58 PM GMT23,264 പേർക്കെതിരെ നടപടി
text_fieldsbookmark_border
തിരുവനന്തപുരം: സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേകസംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് സംബന്ധിച്ച പരിശോധന തുടങ്ങി. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 23,264 പേർക്കതിരെ നടപടിയെടുത്തു. കണ്ടെയ്ൻമൻെറ് സോണിൽ ചന്തകളും ആഴ്ചച്ചന്തകളും തുറന്നതിന് മൂന്ന് കേസും കൂട്ടംകൂടിയതിന് 958 കേസുകളും കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 15 കേസുകളും അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ തുറന്നതിന് 97 കേസുകളിലും നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 9180 പേർക്കെതിരെ നടപടിയെടുത്തു. നിയമം ലംഘിച്ച് കടകൾ തുറന്നതിന് 976 ഉം കണ്ടെയ്ൻമൻെറ് സോണിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതിന് എട്ടും കടകളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 1543 ഉം സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് 7827 ഉം മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നതിന് 2189 ഉം കേസുകളിൽ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ തുപ്പിയതിന് 153 ഉം ക്വാറൻറീൻ നിയമങ്ങൾ ലംഘിച്ചതിന് 32 ഉം പേർക്കെതിരെയും സി.ആർ.പി.സി. 144 പ്രകാരമുള്ള നിയമലംഘനത്തിന് 233 പേർക്കെതിരെയും നടപടിയെടുത്തതായി കലക്ടർ അറിയിച്ചു.
Next Story