Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:29 AM IST Updated On
date_range 20 Feb 2022 5:29 AM IST2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിൽ ഈമാസം 27ന് 215504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണത്തിന് 2222 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി ക്രമീകരണങ്ങൾ വിലയിരുത്താൻ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്സ് യോഗം ചേർന്നു. 750 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം: ജില്ലയില്‍ 750 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2554 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 8884 പേര്‍ ചികിത്സയിലുണ്ട്. സൗരതേജസ്സ് പദ്ധതി സ്‌പോട്ട് രജിസ്‌ട്രേഷൻ തിരുവനന്തപുരം: അനർട്ടിന്റെ സൗരതേജസ്സ് പദ്ധതിയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും 21,22,23 തീയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. 40 ശതമാനം സബ്‌സിഡിയോടെയാണ് 25 മെഗാവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ നിലയ പദ്ധതി നടപ്പാക്കുന്നത്. ഊർജമിത്ര സെന്ററുകൾ വഴി നടപ്പാക്കുന്ന പദ്ധതിയുടെ സ്‌പോട്ട് രജിസ്ട്രേഷനായി കൺസ്യൂമർ നമ്പർ, ആധാർ കാർഡ്, ഫോൺ എന്നിവ കരുതേണ്ടതാണെന്ന് അനർട്ട് ജില്ല ഓഫിസ് എൻജിനീയർ അറിയിച്ചു. 1225 രൂപ ഓൺലൈനായി അടച്ച് പദ്ധതിയുടെ ഭാഗമാകാം. കൂടുതൽ വിവരങ്ങൾക്ക്: ഊർജമിത്ര നെയ്യാറ്റിൻകര-9496366351 ഊർജമിത്ര പാറശ്ശാല- 9188328137, 9188326137 ഊർജമിത്ര കാട്ടാക്കട- 8593027929,8593005365 സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി വെടിവെച്ചാൻ കോവിൽ -0471-2408877,9495608877 അനെർട്ട് തിരുവനന്തപുരം ജില്ല ഓഫിസ്- 0471-2304137,9188119401 ഊർജമിത്ര വർക്കല- 9074900951
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story