സ്ഥാപനത്തിൽനിന്ന് 21 ലക്ഷം തട്ടിയ മാനേജർ പിടിയില്
text_fieldsരാജാറാം
തിരുവനന്തപുരം: ചാല മാർക്കറ്റിൽ പ്രവർത്തിച്ചുവരുന്ന ഭാരത് ട്രേഡേഴ്സ് എന്ന അരി മൊത്തവ്യാപാര സ്ഥാപനത്തിൽനിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത മാനേജർ പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശിയായ രാജാറാം (52) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ ബില്ലുകൾ ചമച്ചും വിറ്റുവരവു കണക്കുകളിൽ തിരിമറി നടത്തിയും പ്രതി തെൻറയും ഭാര്യയുടെയും അക്കൗണ്ടുകളിൽ പണം മാറ്റിയെടുത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഫോർട്ട് അസി. കമീഷണർ ഷാജി. എസിെൻറ നേതൃത്വത്തിൽ എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേശ്, സുജിത് ചന്ദ്രപ്രസാദ്, സി.പി.ഒ മാരായ ബിനു, പ്രഭുല് കുമാർ, അൽഫിൻ ജോസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

