Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right17 വർഷത്തിനുശേഷം...

17 വർഷത്തിനുശേഷം കാക്കുളം ഏലായിൽ നെൽകൃഷിക്ക് തുടക്കമായി

text_fields
bookmark_border
17 വർഷത്തിനുശേഷം കാക്കുളം ഏലായിൽ നെൽകൃഷിക്ക് തുടക്കമായി
cancel
വർക്കല: 17 വർഷത്തിനുശേഷം ഇടവ പഞ്ചായത്തിലെ കാക്കുളം ഏലായിൽ നെൽകൃഷിക്ക് തുടക്കമായി. സംസ്ഥാന സർക്കാറിന്റെ 'ഞങ്ങളും കൃഷിയിടത്തിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് വിത്തുവിത ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്. കുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത എസ്. നായർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി. സതീശൻ, ഹർഷാദ് സാബു, ബിന്ദു വി, പഞ്ചായത്തംഗങ്ങളായ ഷീബ ആർ, ദിവ്യ സി, ശ്രീദേവി എസ്, ജെസി ബി, എം. മുരളീധരൻനായർ, കൃഷി അസി. ഡയറക്ടർ എം. പ്രേമവല്ലി, കൃഷി ഓഫിസർ സോണിയ, ജവഹർ സ്കൂൾ പ്രിൻസിപ്പൽ ഫാ. സിറിയക് കാനായിൽ തുടങ്ങിയവർ സംബന്ധിച്ചു. കാപ്ഷൻ സംസ്ഥാന സർക്കാറിന്റെ 'ഞങ്ങളും കൃഷിയിടത്തിലേക്ക്' പദ്ധതിയുടെ ഭാഗമായി ഇടവ പഞ്ചായത്തിലെ കാക്കുളം ഏലായിൽ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് വിത്തുവിത ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story