Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരുവ് നായ ആക്രമണത്തിൽ...

തെരുവ് നായ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്

text_fields
bookmark_border
തെരുവ് നായ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്
cancel

കാട്ടാക്കട: വീരണകാവ് ചായ്ക്കുളം പ്രദേശത്ത് വ്യാഴാഴ്ച രാത്രി തെരുവ് നായ പതിനഞ്ചോളം പേരെ കടിച്ചുപരിക്കേല്‍പ്പിച്ചു. വൈകീട്ട് അഞ്ച് മുതൽ ഒമ്പത് വരെയാണ് പ്രദേശത്ത് തെരുവ് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ പന്ത്രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ചായ്ക്കുളം, വീരണകാവ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (70), ഓമന അമ്മ (70), കുട്ടന്‍പിള്ള (65), ഗോപാലകൃഷ്ണന്‍ (61), അശ്വതി (40), തുളസീധരന്‍ നായര്‍ (58), വിക്രമന്‍ നായര്‍ (65), മോഹനന്‍ (64) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

കൈകളിലും മുഖത്തും പരിക്കേറ്റവരാണ് ഏറെയും. വൈകീട്ട് പുറത്തിറങ്ങിയവരെയും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsThiruvananthapuram News
News Summary - 15 people injured in stray dog ​​attack
Next Story