Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:30 AM IST Updated On
date_range 11 Feb 2022 5:30 AM IST13 കാരന്‍റെ കൊല: കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
പോത്തൻകോട്: കഠിനംകുളത്ത് 2017ൽ 13 കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽനിന്ന് പിന്മാറാൻ കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയ കൊലക്കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പുതുക്കുറിച്ചി മുണ്ടൻചിറ മണക്കാട്ടിൽ പുത്തൻവീട്ടിൽ തംബുരു എന്ന വിഷ്ണുവിനെയാണ് (23) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് ബൈജുവിന്റെ സഹോദരി മോളിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ദേഹോപദ്രവം ഏൽപിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. ഇവരുടെ നിലവിളികേട്ട് നാട്ടുകാർ ബൈജുവിനെ വിവരം ധരിപ്പിച്ചു. സ്ഥലത്തെത്തിയ ബൈജുവിനെയും പ്രതി മർദിച്ചു. ബൈജു ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന്, സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story