മഴ; തിരുവനന്തപുരത്ത് 119 വീടുകൾ തകർന്നു
text_fields1. പാലുവള്ളി റോഡിൽ മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണ നിലയിൽ 2. മണമ്പൂർ വില്ലേജിൽ തെഞ്ചേരികോണം മൂഴിവിളാകത്ത് വീട്ടിൽ വിജയമ്മയുടെ വീടിനു മുന്നിലെ കിണർ ഇടിഞ്ഞു താഴ്ന്ന
നിലയിൽ
തിരുവനന്തപുരം: കനത്ത നാശം വിതച്ച് പെയ്ത പേമാരിയിൽ ജില്ലയിൽ അഞ്ച് വീടുകൾ പൂർണമായും 114 വീടുകൾ ഭാഗികമായും തകർന്നു.
പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി 491 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന് ഗവണ്‍മെൻറ് എല്‍.പി സ്കൂള്‍, ആറ്റിപ്ര ആറ്റിന്‍കുഴി ഗവണ്‍മെൻറ് എല്‍.പി സ്കൂള്‍, മണക്കാട് കാലടി ഗവണ്‍മെൻറ് എച്ച്.എസ്.എസ് എന്നിവയാണ് പുതുതായി തുറന്ന ക്യാമ്പുകള്‍.
നെയ്യാറ്റിന്‍കര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. 82 കുടുംബങ്ങളിലെ 176 പേര് എട്ട് ക്യാമ്പുകളിലായി ഇവിടെ കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേര് കഴിയുന്നു.
നെടുമങ്ങാട്, കാട്ടാക്കട, ചിറയിന്‍കീഴ് താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. 18 കുടുംബങ്ങളിലെ 46 പേരാണ് നെടുമങ്ങാട് ക്യാമ്പിലുള്ളത്. കാട്ടാക്കട താലൂക്കില്‍ 27 കുടുംബങ്ങളിലെ 71 പേരും ചിറയിന്‍കീഴ് താലൂക്കില്‍ ആറു കുടുംബങ്ങളിലെ 23 പേരും ക്യാമ്പില്‍ കഴിയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

