Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 കോടി രൂപയുടെ മലിനജല സംസ്‌കരണ പദ്ധതി മുടങ്ങിയിട്ട് 12 വർഷം

text_fields
bookmark_border
പുനരാരംഭിക്കാൻ 39 കോടി രൂപകൂടി വേണം
https://www.madhyamam.com/tags/waste-management
cancel

തിരുവനന്തപുരം: തീരദേശ മേഖലയിലെ മലിനജല നിമാർജനം മെച്ചപ്പെടുത്തുന്നതിന് 2011ൽ വിഭാവനം ചെയ്ത 110 കോടി രൂപയുടെ മലിനജല അടിസ്ഥാന സൗകര്യ വികസന പദ്ധതി മുങ്ങിയിട്ട് 12 കൊല്ലം. പദ്ധതി പുനരാരംഭിക്കുന്നതിന് ഏകദേശം 39 കോടി രൂപ കൂടി ആവശ്യമായി വരുമെന്നാണ് കേരള വാട്ടർ അതോറിറ്റിയുടെ ഇപ്പോഴത്തെ കണക്കുകൂട്ടൽ.

വലിയതുറ, ബീമാപള്ളി, വള്ളക്കടവ്, മുട്ടത്തറ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി മലിനജല ശൃംഖല സ്ഥാപിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടത്. 2011ൽ ആരംഭിച്ച പദ്ധതിക്ക് കീഴിൽ ഏകദേശം 45 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ടാങ്ക് നിർമാണവും ബാക്കി പൈപ്പ് ലൈൻ ജോലികളും ഉൾപ്പെടെ പ്രധാന ഭാഗങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് ഈ ശൃംഖല പൂർണമായും നിശ്ചലമായി.

2011ൽ തിരുവനന്തപുരം കോർപറേഷനിൽ പദ്ധതി നിർദേശം ആദ്യം മുന്നോട്ടുവെച്ച വലിയതുറ കൗൺസിലർ ടോണി ഒളിവർ പറയുന്നതനുസരിച്ച്, പൈപ്പ് ലൈനുകൾ സ്ഥാപിച്ച രീതിയെക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എതിർപ്പ് ഉന്നയിച്ചതോടെയാണ് പദ്ധതി തടസ്സപ്പെട്ടതത്രേ. അംഗീകൃത ഡിസൈൻ അനുസരിച്ച് ആറടി താഴ്ചയിൽ പൈപ്പുകൾ സ്ഥാപിക്കേണ്ട സ്ഥാനത്ത്, അഞ്ചര അടി താഴ്ചയിലാണ് പൈപ്പുകൾ ഇട്ടിരിക്കുന്നതെന്ന് 2014ൽ വാട്ടർ അതോറിറ്റിയുടെ പാറ്റൂർ സെക്ഷനിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചതായി അദ്ദേഹം പറഞ്ഞു.

2011ൽ പ്രവൃത്തി ആരംഭിച്ചതിനു ശേഷം പദ്ധതി പുരോഗമിക്കുകയായിരുന്നു. എന്നാൽ, 2014ൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച താഴ്ചയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഡിസൈൻ അനുസരിച്ച് ആറടി താഴ്ചയിലായിരിക്കണം അവ സ്ഥാപിക്കേണ്ടിയിരുന്നത്, എന്നാൽ 5.5 അടി താഴ്ചയിലാണ് പൈപ്പുകൾ കാണപ്പെട്ടത്. ഈ സാങ്കേതിക പ്രശ്നത്തിന് പിന്നാലെ മറ്റൊരു തർക്കവും ഉടലെടുത്തു. ചെയ്തുതീർത്ത ജോലികൾക്ക് പണം ലഭിച്ചില്ലെന്ന് ആരോപിച്ച് കരാറുകാരൻ ജോലി നിർത്തിവെക്കുകയും ചെയ്തു.

കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചതും തുടർന്നുണ്ടായ നിയമനടപടികളുമാണ് പദ്ധതി തടസ്സപ്പെടാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലവിലെ വിശദീകരണം. കരാറുകാരൻ പദ്ധതി ഉപേക്ഷി ച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റി കരാറുകാരനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് പ്രോജക്ട് വിങ്ങിന്‍റെ വിശദീകരണം.

അതേസമയം, പൂർത്തിയാക്കാൻ വലിയ തോതിലുള്ള ജോലികൾ ഇനിയും ബാക്കിയുള്ളതിനാലും പുതിയ എസ്റ്റിമേറ്റ് ആവശ്യമായതിനാലും പഴയ തുക അടിസ്ഥാനമാക്കി പദ്ധതി പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. പദ്ധതി വീണ്ടും തുടങ്ങണമെങ്കിൽ ഏകദേശം 39 കോടി രൂപ കൂടി വേണ്ടിവരുന്ന സ്ഥിതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 110 Crore Sewage Project in Thiruvananthapuram Abandoned for 12 Years
Next Story