Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMT1000 കിടക്കകളുമായി ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സകേന്ദ്രം പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
ഓച്ചിറ: കോവിഡ് ചികിത്സക്കായി വള്ളിക്കാവിൽ ജില്ലയിലെ ഏറ്റവും വലിയ ചികിത്സകേന്ദ്രം പ്രവർത്തനം തുടങ്ങി. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, കാപക്സ് ചെയർമാൻ പി.ആർ. വസന്തൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്.എം. ഇക്ബാൽ, പി. സെലീന, ശ്രീലേഖ കൃഷ്ണകുമാർ, എസ്. ശ്രീലത, കടവിക്കാട്ട് മോഹനൻ, തഹസിൽദാർ ഷിബു, കോഓഡിനേറ്റർ ശ്രീകുമാർ, ബി.ഡി.ഒ ആർ. അജയകുമാർ എന്നിവർ പങ്കെടുത്തു. 1000 കിടക്കകളുമായി വള്ളിക്കാവ് അമൃത എൻജിനീയറിങ് കോളജ് ഹോസ്റ്റലിൻെറ വിവിധ ബ്ലോക്കുകളിലായാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ തുടങ്ങിയത്. ആറ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ആറ് ബ്ലോക്കുകളിലായാണ് ചികിത്സകേന്ദ്രം പ്രവർത്തിക്കുക. കാപ്ഷൻ covid first line ochira ചിത്രം വള്ളിക്കാവിൽ ആരംഭിച്ച കോവിഡ് ചികിത്സകേന്ദ്രം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Next Story