Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്ഥാനത്ത് രണ്ട്...

തലസ്ഥാനത്ത് രണ്ട് ഓൺലൈൻ പണം തട്ടിപ്പ്: നഷ്​ടപ്പെട്ട 93,962 രൂപ സൈബർ സെൽ വീണ്ടെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തിൽ രണ്ട് വ്യത്യസ്ത ഓൺലൈൻ തട്ടിപ്പുകളിലായി കാർഡുടമകൾക്ക് നഷ്​ടപ്പെട്ട 93,962 രൂപ സൈബർ സെല്ലി​ൻെറ സമയോചിത ഇടപെടലിലൂടെ വീണ്ടെടുത്തതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ഒരുമാസത്തിനിടെ വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്​ടപ്പെട്ട 2,42,342 രൂപയാണ് സിറ്റി സൈബർ സെൽ തിരിച്ചുപിടിച്ച് ഉടമകൾക്ക് നൽകിയത്. തട്ടിപ്പിനിരയായവരിൽ ഒരാൾ വഞ്ചിയൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലെ പാറ്റൂർ സ്വദേശിയായ യുവതിയാണ്. തട്ടിപ്പുസംഘം യുവതിക്ക് 'പേ ടിഎമ്മി'ൽനിന്ന്​ എന്നതരത്തിൽ വ്യാജ സന്ദേശം അയക്കുകയായിരുന്നു. അതിൽ, അക്കൗണ്ട്‌ മരവിപ്പിച്ചിരിക്കുകയാണെന്നും സർവിസ് തുടരാൻ ഒരു നമ്പർ നൽകിയിട്ട് അതിലേക്ക്​ വിളിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ആ നമ്പരിൽ ബന്ധപ്പെട്ട യുവതി തനിക്ക് പേ ടിഎം അക്കൗണ്ട്‌ ഇല്ലെന്നും ഗൂഗിള്‍ പേ ആണ് ഉപയോഗിക്കുന്നതെന്നും പറഞ്ഞു. എല്ലാ ഓൺലൈൻ യു.പി.ഐ സർവിസുകളും തങ്ങളാണ് ചെയ്യുന്നതെന്ന് യുവതിയെ വിശ്വസിപ്പിച്ച അവർ, 'എനി ഡെസ്ക്' എന്ന ആപ്പി​ൻെറ ലിങ്ക് നൽകിയിട്ട് ഇൻസ്​റ്റാൾ ചെയ്യാൻ പറഞ്ഞു. ഇൻസ്​റ്റാൾ ചെയ്തശേഷം വന്ന കോഡ് അവർ ആവശ്യപ്പെട്ട പ്രകാരം യുവതി നൽകുകയും ചെയ്തു. അതിനുശേഷം അവരോട് അക്കൗണ്ട്‌ നമ്പർ ചെക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്നാണ് 75,000 രൂപ പിൻവലിച്ച മെസേജ് വന്നത്. ചതി മനസ്സിലായ അവർ ഉടനെ തിരുവനന്തപുരം സിറ്റി സൈബർ സെല്ലിൽ വിവരമറിയിച്ചു. സിറ്റി സൈബർസെൽ നടത്തിയ അന്വേഷണത്തിൽ ഈ തുക ഝാർഖണ്ഡിലെ ഒരു സ്ഥാപനത്തിലെ അക്കൗണ്ടിലേക്കാണ് പോയതെന്ന് മനസ്സിലായി. ഉടൻ സൈബർ സെല്‍ ആ സ്ഥാപനവുമായി ബന്ധപ്പെട്ട് ട്രാൻസാക്​ഷൻ റദ്ദാക്കി തുക തിരികെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. രണ്ടാമത്തെ ആൾ മെഡിക്കൽ കോളജ് സ്​റ്റേഷൻ പരിധിയിലെ കണ്ണമ്മൂല സ്വദേശിയാണ്. ഇയാളെ തട്ടിപ്പുകാർ വിളിച്ച് ​െക്രഡിറ്റ് കാര്‍ഡി​ൻെറ ബോണസ് പോയൻറ്​ വീണ്ടെടുക്കുന്നതിനാണെന്ന്​​ പറഞ്ഞ് വിശ്വസിപ്പിച്ച് ഒ.റ്റി.പി മനസ്സിലാക്കിയാണ് 32,577 രൂപ രണ്ടു പ്രാവശ്യമായി തട്ടിയെടുത്തത്. പണം നഷ്​ടപ്പെട്ടത് അറിയിച്ചപ്പോള്‍ ഉടൻ അക്കൗണ്ടിൽ തിരികെവരുമെന്ന് വിശ്വസിപ്പിച്ചാണ് രണ്ടാമത്തെ തട്ടിപ്പ് നടത്തിയത്. ചതി മനസ്സിലാക്കിയ ഇയാൾ ഉടനെ കാർഡ് ബ്ലോക്ക് ചെയ്യുകയും സൈബർ സെല്ലിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പണം കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനവുമായി ബന്ധപ്പെട്ട് ഈ തുക മുഴുവനായും പരാതിക്കാര​ൻെറ അക്കൗണ്ടിലേക്ക് തിരികെ നൽകി. ഓൺലൈൻ തട്ടിപ്പിനിരയാകുന്ന നഗരപരിധിയിലുള്ളവർ സിറ്റി സൈബർ സെല്ലിലെ 9497975998 എന്ന നമ്പറിൽ അറിയിക്കണമെന്ന് കമീഷണർ അറിയിച്ചു.
Show Full Article
Next Story