Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:39 AM IST Updated On
date_range 11 Feb 2022 9:32 AM ISTബൈക്കപകടത്തിൽ മരിച്ച സുഹൃത്തുക്കൾക്ക് നാടിന്‍റെ അന്ത്യാഞ്ജലി
text_fieldsbookmark_border
കല്ലമ്പലം: വാഹനാപകടത്തിൽ മരിച്ച യുവാക്കൾക്ക് നാട് അന്ത്യാഞ്ജലി അർപ്പിച്ചു. ബന്ധുക്കളുടെ മരണം നാടിന് നൊമ്പരമായി. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ദേശീയപാതയിൽ കല്ലമ്പലത്തിനു സമീപം നടന്ന അപകടത്തിലാണ് നാവായിക്കുളം പറകുന്ന് ആനാംപൊയ്ക വി.വി ലാൻഡിൽ വിജയകുമാർ - ജയശ്രീ ദമ്പതികളുടെ മകൻ വിപിൻ (27), കൊട്ടിയം തഴുത്തല വൈദ്യശാല ജങ്ഷനിൽ കോവിൽ വിളാകം വീട്ടിൽ വേലുക്കുട്ടിപിള്ള - ശാന്തമ്മ ദമ്പതികളുടെ മകൻ രാജേഷ്(39) എന്നിവർ മരിച്ചത്.
ഇരുവരും വീട്ടിലേക്ക് പോകവേ, മദ്യപൻ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിൽ മറിയുകയും യുവാക്കളുടെ ദേഹത്ത് പിന്നിൽ വന്ന സിമൻറ് ലോറി കയറിയിറങ്ങുകയുമായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിപിന്റെ മാമനാണ് രാജേഷ്. ഇവർ സുഹൃത്തുക്കളെപ്പോലെയാണ് കഴിഞ്ഞിരുന്നത്.
പറകുന്നിൽ ഇവർ സ്പ്രേ പെയിന്റിങ് ജോലി ചെയ്യുകയായിരുന്നു. രാജേഷ് അടുത്ത കാലത്താണ് നാവായിക്കുളം പൈവേലിക്കോണത്ത് വാടകക്ക് താമസമാക്കിയത്. രാജേഷിന്‍റെ മൃതദേഹം കൊട്ടിയത്ത് മൂന്ന് മണിക്ക് സംസ്കരിച്ചു. രാജേഷിന്റെ ഭാര്യ: ആശ മക്കൾ: അനുശ്രീ, രാഗശ്രീ. വിപിന്‍റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് സംസ്കരിച്ചു. ഭാര്യ: ശ്രീക്കുട്ടി. മകൾ: അഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

