Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒപ്പം പഠിച്ച...

ഒപ്പം പഠിച്ച കൂട്ടുകാരിക്ക് വീട് നിർമിച്ച് 'കുട്ടിക്കാലം-91'

text_fields
bookmark_border
● താക്കോൽ കൈമാറ്റം ഇന്ന് വർക്കല: പള്ളിക്കൂടത്തിന്‍റെ പടിയിറങ്ങി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും കൂട്ടിന്‍റെ ഇഴയടുപ്പം സൂക്ഷിച്ച്​ പൂർവ വിദ്യാർഥി കൂട്ടായ്മ മാതൃകയാവുന്നു. ഒപ്പം പഠിച്ച കൂട്ടുകാരിക്ക് വീട്​ നിർമിച്ചു നൽകിയാണ് വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിലെ 1991 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് 'കുട്ടിക്കാലം- 91' നാടിന്‍റെ സ്നേഹാദരങ്ങൾ നേടുന്നത്. 6.15 ലക്ഷം രൂപ ​െചലവഴിച്ച് 410 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമിച്ചത്. താക്കോൽദാന ചടങ്ങ് ഞായറാഴ്ച രാവിലെ 10ന് വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിൽ നടക്കും. കൂട്ടായ്മയുടെ ഒത്തുചേരൽ വി.ജോയി എം.എൽ.എ. ഉദ്​ഘാടനം ചെയ്യും. സ്കൂളിലെ പൂർവഅധ്യാപകർ ചേർന്ന് വീടിന്‍റെ താക്കോൽ കൈമാറും. വീടിന്‍റെ നിർമാണ കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയ സഹപാഠി സന്തോഷിനെ ചടങ്ങിൽ ആദരിക്കും. പൂർവ അധ്യാപകർക്ക് ഗുരുദക്ഷിണ നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡി. ഷിബി, അനീഷ്, എ.കെ.ബിനു, ദീപ, പരിത എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോട്ടോകാപ്ഷൻ Tw 8 VKL 1 koottukarikku nirmicha veedu.jpg വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിലെ 1991 എസ്.എസ്.എൽ.സി ബാച്ചായ 'കുട്ടിക്കാലം-91'കൂട്ടുകാരിക്കായി നിർമിച്ച വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story