Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:34 AM IST Updated On
date_range 18 May 2022 5:34 AM ISTനാവായിക്കുളം ഉപതെരഞ്ഞെടുപ്പ്: 79 ശതമാനം പോളിങ്
text_fieldsbookmark_border
കിളിമാനൂർ: നാവായിക്കുളം പഞ്ചായത്തിലെ നാലാം വാർഡ് മരുതിക്കുന്നിലെ ഉപതെരഞ്ഞെടുപ്പിൽ 78.9 ശതമാനം പോളിങ്. പ്രതികൂല കാലവസ്ഥയിലും മികച്ച പോളിങ് നടന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. രാവിലത്തെ ചാറ്റൽ മഴയെതുടർന്ന് തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചക്ക് ഒരുമണിയോടെ പോളിങ് 50 ശതമാനം കടന്നു. വൈകീട്ട് നാല് കഴിയുമ്പോൾ 60 ശതമാനം പിന്നിട്ടു. മരുതിക്കുന്ന് ബി.വി.യു.പി സ്കൂളിലെ രണ്ട് ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്. ആകെ 2178 മോട്ടർമാരിൽ 1156 സ്ത്രീകളും 1022 പുരുഷ വോട്ടർമാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 1719 പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് സമാധാനപരമാക്കാൻ വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ എട്ടിന് നാവായിക്കുളം പഞ്ചായത്ത് ഓഫിസിൽ നടക്കും. എൽ.ഡി.എഫിൽനിന്ന് എച്ച്. സവാദും യു.ഡി.എഫിന്റെ ബി. രാമചന്ദ്രനും ബി.ജെ.പിയിൽനിന്ന് ഐ.ആർ. രാജീവും എസ്.ഡി.പി.ഐയുടെ എം. നസീറുദ്ദീനും ബി.എസ്.പിയുടെ ദിനേശുമാണ് മത്സരിച്ചത്. പോക്സോ കേസിൽ പ്രതിയായ സി.പി.എമ്മിലെ എസ്. സഫറുള്ള അംഗത്വം രാജിവെച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം തുടർന്നുള്ള പഞ്ചായത്ത് ഭരണം ആർക്കെന്ന കാര്യത്തെ സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story