Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMT'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്': രണ്ടാഴ്ചക്കിടെ മാനസികപിന്തുണ നൽകിയത് 68,814 കുട്ടികള്‍ക്ക്
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യാപ്രവണത ചെറുക്കുന്നതിനുമുള്ള 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' പരിപാടി വഴി രണ്ടാഴ്ചക്കിടെ മാനസികപിന്തുണ നൽകിയത് 68,814 കുട്ടികള്‍ക്ക്. ആരോഗ്യവകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാശിശുവികസന വകുപ്പും യോജിച്ചാണ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിൻെറ നേതൃത്വത്തിലാണ് പരിപാടി. ഇക്കാലയളവിൽ 13 കുട്ടികള്‍ക്ക് ഔഷധ ചികിത്സയും വേണ്ടിവന്നു. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ശ്രദ്ധിച്ച് അപാകതകള്‍ തോന്നുന്നെങ്കില്‍ ജില്ലയിലെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ് ലൈന്‍ നമ്പറിലോ ദിശ 1056 നമ്പറിലേക്കോ ബന്ധപ്പെടണമെന്നും അധികൃതർ പറയുന്നു. വിപുല മുന്നൊരുക്കവും പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിക്ക് കീഴിൽ നടക്കുന്നത്. ആയിരത്തോളം കൗണ്‍സലര്‍മാര്‍ക്ക് കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ഓണ്‍ലൈന്‍ പരിശീലനം നല്‍കി. കുട്ടികളെ പരീക്ഷഫലം നേരിടാന്‍ സജ്ജമാക്കി. ആശാവര്‍ക്കര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നമുള്ളതായി കണ്ടെത്തുന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും നല്‍കി വരുന്നു.
Next Story