Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്ഡൗൺ ലംഘനം; 63...

ലോക്ഡൗൺ ലംഘനം; 63 കേസുകള്‍

text_fields
bookmark_border
കൊട്ടാരക്കര: ലോക്​ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് റൂറൽ പൊലീസ് 63 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. 63 പേരെ അറസ്​റ്റ്​ ചെയ്തു. 46 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 92 പേർക്കെതിരെയും കേസെടുത്തു. ചട്ടവിരുദ്ധമായി ബോർഡ്; കോർപറേഷൻ ചെയർമാ​ൻെറ വാഹനത്തിന് നോട്ടീസ് അഞ്ചൽ: ചട്ടവിരുദ്ധമായി വാഹനത്തിൽ ബോർഡ് സ്ഥാപിച്ച് യാത്ര ചെയ്തതിന് കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻെറ വാഹനം വെഹിക്കിൾ എൻഫോഴ്സ്മൻെറ് തടഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ അഞ്ചൽ ചന്തമുക്കിൽ ​െവച്ചാണ് വാഹനം തടഞ്ഞത്. പൊലീസിൻെറയും മോട്ടോർ വാഹന വകുപ്പിൻെറയും സംയുക്ത വാഹന പരിശോധന നടക്കവേ അതുവഴി എത്തിയതായിരുന്നു ചെയർമാൻെറ വാഹനം. ചട്ടലംഘനത്തിന് നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു. കോവിഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരനെ തെരുവുനായ്​ കടിച്ചു അഞ്ചൽ: കോവിഡുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണത്തിൽനിന്ന പൊലീസുകാരന് തെരുവുനായുടെ കടിയേറ്റു. അഞ്ചൽ-ആയൂർ പാതയിൽ പനച്ചവിള ജങ്ഷനിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചൽ സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അനൂബിനാണ് കടിയേറ്റത്. റോഡിലൂടെ എത്തിയ നായ കടിച്ച ശേഷം ഓടിപ്പോയി. ഉടൻ അഞ്ചൽ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story