Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്പലപ്പാറയിലെ...

അമ്പലപ്പാറയിലെ യുവാവി​െൻറ മരണം; വെടിയുണ്ട ചിതറിയത്​ 51 കഷ്ണ​ങ്ങളായി

text_fields
bookmark_border
bullets were found in the house of died crpf officer
cancel
അ​ല​ന​ല്ലൂ​ർ (പാ​ല​ക്കാ​ട്​): തി​രു​വി​ഴാം​കു​ന്ന് അ​മ്പ​ല​പ്പാ​റ​യി​ൽ വെ​ടി​യേ​റ്റ്​ മ​രി​ച്ച ഇ​ര​ട്ട​വാ​രി​യി​ലെ പ​റ​മ്പ​ത്ത് വീ​ട്ടി​ൽ സ​ജീ​റി​ൻെറ വ​യ​റി​നും വാ​രി​യെ​ല്ലി​നു​മി​ട​യി​ൽ വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട 51 ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി അ​വ​യ​വ​ങ്ങ​ളെ ത​ക​ർ​ത്തു.
വ​ള​രെ അ​ടു​ത്തു​നി​ന്നാ​ണ് വെ​ടി​യേ​റ്റ​തെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് സി.​ഐ പി. ​അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ന്ന​ത്. സ​ജീ​റി​നെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന മ​ഹേ​ഷ്​ വി​ഷം അ​ക​ത്തു​ചെ​ന്ന്​ മ​രി​ച്ചി​രു​ന്നു. ഇ​യാ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
സ​ജീ​റി​ൻെറ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ തി​രു​വി​ഴാം​കു​ന്ന് സു​ന്നി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. മ​ഹേ​ഷി​ൻെറ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്‌ തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സ​ജീ​റി​നെ (ഫ​ക്രു -24) അ​മ്പ​ല​പ്പാ​റ​യി​ലെ വാ​ഴ​ത്തോ​ട്ട​ത്തി​ലെ ഷെ​ഡി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. തോ​ക്കി​ൻെറ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും മ​റ്റാ​രു​ടെ​യെ​ങ്കി​ലും സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - ambalapara murder case follow up
Next Story