Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:34 AM IST Updated On
date_range 12 Feb 2022 5:34 AM ISTമയക്കുമരുന്ന് കേസ്: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50000 പിഴയും
text_fieldsbookmark_border
തിരുവനന്തപുരം: മയക്കുമരുന്ന് വിൽപന നടത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50000 രൂപ പിഴയും. വഞ്ചിയൂർ ഋഷിമംഗലം വാർഡിൽ കാർത്തിക്കിനെയാണ് (39) ശിക്ഷിച്ചത്. 2013 ആഗസ്റ്റ് എട്ടിനാണ് സംഭവം. ജനറൽ ആശുപത്രി റോഡിലെ ചാപ്പലിന് സമീപത്തുനിന്ന് എക്‌സൈസ് സംഘം പ്രതിയെ പിടികൂടുമ്പോൾ ബുപ്രേനോമോർഫിൻ ഇനത്തിൽപെട്ട മയക്കുമരുന്ന് ആമ്പ്യൂളുകളും 20 സിറിഞ്ചുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ, ഡി.ജി. റെക്‌സ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story