Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാൻമസാല കടത്ത് സജീവം; ...

പാൻമസാല കടത്ത് സജീവം; പ്രതിഫലം 5000 രൂപ

text_fields
bookmark_border
പാൻമസാല കടത്ത് സജീവം; പ്രതിഫലം 5000 രൂപ പുനലൂർ: കോവിഡ് കാലത്തും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നത് പതിനായിരക്കണക്കിന് പായ്ക്കറ്റ് പാൻമസാല ഉൽപന്നങ്ങൾ. പച്ചക്കറിയുടെ മറവിൽ ഒളിച്ചുകടത്തുന്നതിന് ഒരുതവണ അയ്യായിരം രൂപയാണ് പ്രതിഫലം നൽകുന്നത്. ആഴ്ചയിൽ അഞ്ചുദിവസം പാൻമസാല കടത്തുന്നുണ്ടെന്ന് ക​ഴിഞ്ഞദിവസം പുനലൂരിൽ പിടിയിലായവർ വെളിപ്പെടുത്തിയിരുന്നു. കൊട്ടാരക്കര, കുണ്ടറ, കണ്ണനല്ലൂർ മേഖലയിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനങ്ങളിലുള്ളവരാണ്​ പിടിയിലായത്.ആലംകുളം, പാവൂർസത്രം, സുരണ്ട മാർക്കറ്റുകളിൽ നിന്നും കൊല്ലത്തെ പ്രധാന കമ്പോളങ്ങളിൽ പച്ചക്കറി എത്തിക്കുന്ന തമിഴ്നാട് ലോബി ഉൾപ്പെട്ട സംഘമാണ് കടത്തിന്​ പിന്നിൽ. തമിഴ്നാട്ടിൽ 10 രൂപക്ക് താഴെ ലഭിക്കുന്ന ഒരു പായ്ക്കറ്റ് പാൻമസാല ഇവിടെ എത്തിച്ച് നൂറുരൂപക്ക് വരെ വിൽക്കുന്നു. കൊല്ലം ഭാഗത്ത് പാൻമസാല എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായത്​. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിപണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ സംഘമാണ്​ പാൻമസാല കടത്തി​ൻെറ മൊത്തത്തിലുള്ള നിയന്ത്രണം കൈയാളുന്നതത്രെ.ആര്യങ്കാവ് എക്സൈസ് ചെക്പോസ്​റ്റിലെ പതിവ്​ പരിശോധനക്ക് ശേഷമാണ് വാഹനങ്ങളെല്ലാം കടത്തിവിടുന്നത്. പാൻമസാല കടത്തുന്നത് പിടികൂടിയാൽ വണ്ടിയിലുള്ളവരിൽനിന്ന് നിസ്സാര തുക പിഴയീടാക്കി വിട്ടയക്കുകയാണ് പതിവ്. പാൻമസാല ഒഴികെ വാഹനവും അതിലുള്ള സാധനങ്ങളും വിട്ടുനൽകും. ഇതിന്​പിന്നിലുള്ളവരെ കണ്ടെത്താറില്ല. ഇത്​ അതിർത്തികടന്നുള്ള കടത്തിന്​ അനുകൂല സാഹചര്യമൊരുക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story