Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:39 AM IST Updated On
date_range 14 May 2022 5:39 AM ISTജല അതോറിറ്റി: 500 രൂപയിൽ കൂടിയ ബില്ലുകൾ ഒാൺലൈൻ വഴി മാത്രം
text_fieldsbookmark_border
തിരുവനന്തപുരം: 500 രൂപക്ക് മുകളിലുള്ള ജലഅതോറിറ്റി ബില്ലുകൾ ഇനി ഓൺലൈൻ വഴി മാത്രമേ അടയ്ക്കാനാകൂ. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായാണ് തീരുമാനമമെന്ന് ജല അതോറിറ്റി അറിയിച്ചു. 2022 ജൂൺ 15 മുതലാണ് പുതിയ ക്രമീകരണം നിലവിൽ വരിക. https://epay.kwa.kerala.gov.in/ ലിങ്ക് വഴി കുടിവെള്ള ചാർജടക്കം ഒാൺലൈനായി അടയ്ക്കാം. യു.പി.ഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ബില്ലടക്കാം. ഒാൺലൈനായി അടയ്ക്കുന്ന ബില്ലുകൾക്ക് ബിൽ തുകയിൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ടോൾഫ്രീ നമ്പർ -1916.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story