Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:38 AM IST Updated On
date_range 25 Feb 2022 5:38 AM ISTയുെക്രയ്ൻ: നോർക്കയിൽ ബന്ധപ്പെട്ടത് 468 വിദ്യാർഥികൾ
text_fieldsbookmark_border
തിരുവനന്തപുരം: യുെക്രയ്നിൽ നിന്ന് നോർക്ക റൂട്ട്സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാർഥികൾ. ഒഡേസ നാഷനൽ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്ന് ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് വിദ്യാർഥികളുടെ എണ്ണം. ആകെ 20ഓളം സർവകലാശാലകളിൽ നിന്ന് വിദ്യാർഥികളുടെ സഹായാഭ്യർഥന ലഭിച്ചു. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരുകയാണ്. വിമാനങ്ങൾ മുടങ്ങിയതുമൂലം വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉെക്രയ്നിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നതായി നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story