Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

പിടിച്ചുകെട്ടാനാകുന്നില്ല, രോഗികൾ 450

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ ആദ്യമായി രോഗികളുടെ എണ്ണം നൂറ് കടന്നതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതർ കൂടുതലുള്ള ജില്ലകളുടെ പട്ടികയിൽ തിരുവനന്തപുരം രണ്ടാംസ്ഥാനത്ത്. ജൂലൈ നാലുവരെ തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം 109 ആയിരുന്നു. വെള്ളിയാഴ്​ച 129 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 450 ആയി. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് -458. ഒരുദിവസം നൂറിൽ കൂടുതൽ രോഗികൾ ഒരു ജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. വെള്ളിയാഴ്​ച രോഗം സ്ഥിരീകരിച്ച 129ൽ 105 പേർക്കും സമ്പർക്കം വഴിയാണ്​ പകർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 97 പേർ പൂന്തുറ സ്വദേശികളാണ്. ആരോഗ്യവകുപ്പിൻെറ കണക്കുകൾ പ്രകാരം നാലുദിവസത്തിനിടെ പൂന്തുറയിൽ സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 256 ആയി. ആറുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. പരുത്തിക്കുഴി, പുല്ലുവിള സ്വദേശികളായ മൂന്നുപേർക്കും പാളയം, പാച്ചല്ലൂർ, ബീമാപള്ളി സ്വദേശികളായ രണ്ടുപേർക്കും കണ്ടല കോട്ടമ്പള്ളി, കൊല്ലം പെരുങ്കുളം, നെടുമ്പറമ്പ്, അമ്പലത്തറ, മുട്ടട, പാറശ്ശാല, ആറ്റുകാൽ, പൂവാർ, ഫോർട്ട്, മണക്കാട്, മലപ്പുറം, പൂവച്ചൽ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്, മലപ്പുറം സ്വദേശികളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച 18 പേരുടെ ഉറവിടം വ്യക്തമല്ല. വെള്ളിയാഴ്​ച 751 പേർകൂടി പുതുതായി നിരീക്ഷണത്തിലായി. രോഗലക്ഷണങ്ങളുമായി 144 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 1,076 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 18,828 പേർ വീടുകളിലും 1,901പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ്: തിരുവനന്തപുരം ജില്ല തീയതി രോഗം ബാധിച്ചവർ സമ്പർക്കം ആകെ രോഗബാധിതർ ജൂലൈ 4 16 04 109 ജൂലൈ 5 27 22 130 ജൂലൈ 6 07 04 131 ജൂലൈ 7 54 47 178 ജൂലൈ 8 64 60 238 ജൂലൈ 9 95 92 326 ജൂലൈ 10 129 105 450
Show Full Article
Next Story