Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 5:28 AM IST Updated On
date_range 14 Aug 2020 5:28 AM ISTരക്ഷയില്ല, രോഗികൾ -434
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് നിയന്ത്രണങ്ങൾക്കും ആരോഗ്യവകുപ്പിൻെറ ശ്രമങ്ങൾക്കും പിടികൊടുക്കാതെ തീരദേശപ്രദേശങ്ങളിലും ജയിലുകളിലും നഗരങ്ങളിലും കോവിഡ് അതിവേഗം പടരുന്നു. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 434 പേരിൽ 428 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്കും ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. 100 പേരില്‍ നടത്തിയ പരിശോധനയിലാണ് 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 59 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച തൈക്കാട് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞ യുവതി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. 23 വയസ്സുള്ള പൂവാർ സ്വദേശിനിയാണ് ഓട്ടോയിൽ രക്ഷപ്പെട്ടത്. ഇവരെ പിന്നീട് തമ്പാനൂർ പൊലീസ് പിടികൂടി ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇവർ സഞ്ചരിച്ച ഓട്ടോ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച അഞ്ച് ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3347 ആയി. 197 പേർക്ക് രോഗം ഭേദമായി. മമ്പള്ളി സ്വദേശികളായ 32 പേർക്കും പുതുവൽ പുരയിടം സ്വദേശികളായ 17 പേർക്കും വെങ്ങാന്നൂർ സ്വദേശികളായ മൂന്നുപേർക്കും നെല്ലിവിള സ്വദേശികളായ ആറുപേർക്കും വിഴിഞ്ഞം, കോട്ടപ്പുറം എന്നിവിടങ്ങളിൽ ഏഴുപേർക്ക് വീതവും കെട്ടുപാറയിൽ അഞ്ചുപേർക്കും പൂവച്ചൽ, അഞ്ചുതെങ്ങ്, വലിയതുറ, വെള്ളയംദേശം, കുളത്തൂർ, കഴക്കൂട്ടം, അട്ടക്കുളങ്ങര, പള്ളിത്തെരുവ്, മണക്കാട്, നെടുമങ്ങാട്, പൂവച്ചൽ, തൃക്കണ്ണാപുരം, മെഡിക്കൽ കോളജ്, നേമം ഇടക്കോട്, ധനുവച്ചപുരം, ശ്രീവരാഹം, പുതുക്കുറിച്ചി, മുടിപ്പുര, പാച്ചല്ലൂർ വാഴമുട്ടം, മരുതൂർക്കോണം, ചന്തമുക്ക്, കഠിനംകുളം, മാണിക്യവിളാകം, പരശുവയ്ക്കൽ ,ബീമാപള്ളി, വലിയതുറ, കരിംകുളം, പാറശ്ശാല എന്നിവിടങ്ങളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി 286 പേരെ പ്രവേശിപ്പിച്ചു.1250 പേര്‍ രോഗനിരീക്ഷണത്തിലായി. 16,474 പേര്‍ വീടുകളിലും 705 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. 72 സ്ഥാപനങ്ങളിലായി 705 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story