Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:06 AM IST Updated On
date_range 13 Aug 2022 12:06 AM ISTടി.കെ.എം സപ്ലി 4
text_fieldsbookmark_border
120 ടു 16000 മൂന്ന് ബാച്ചുകളും 120 വിദ്യാർഥികളുമായി തുടങ്ങിയ ചരിത്രം ഇന്ന് സ്വയംഭരണവും 16000ൽപരം വിദ്യാർഥികളിലും എത്തിയ കഥയാണ് ടി.കെ.എം കോളജ് ട്രസ്റ്റിന്‍റേത്. 1958 ജൂലൈ മൂന്നിന് അന്നത്തെ കേന്ദ്രമന്ത്രി പ്രഫ. ഹുമയൂൺ കബീർ ഉദ്ഘാടനം ചെയ്ത എൻജിനീയറിങ് കോളജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്. ഇന്ന് എൻജിനീയറിങ്ങും ആർകിടെക്ചറിലുമായി എട്ട് ഡിഗ്രി കോഴ്സുകളും വിവിധ എൻജിനീയറിങ് സ്പെഷലൈസേഷനുകളിലായി 10 ബിരുദാനന്തര കോഴ്സുകളും എം.സി.എ പ്രോഗ്രാമും കോളജിലുണ്ട്. നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡിന്‍റെ തലയെടുപ്പ്. നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്‍റെ ആറു വർഷത്തെ അക്രഡിറ്റേഷൻ സ്വന്തമാക്കിയ മികവ് സിവിൽ, മെക്കാനിക്കൽ ബ്രാഞ്ചുകൾക്ക് സ്വന്തം. 150 ഓളം ഗവേഷകരാണ് കോളജിന്‍റെ കരുത്തായുള്ളത്. നിലവിലെ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് വരെ പൂർവവിദ്യാർഥികളുടെ നിരയിലുള്ള കോളജിന് യു.ജി.സിയുടെ സ്വയംഭരണാവകാശം ലഭിച്ചത് മികവിനുള്ള ഏറ്റവും വലിയ അംഗീകാരമാണ്. ആർട്സ് ആൻഡ് സയൻസ് കോളജിന്‍റെ കഥയും സമാനമാണ്. പ്രീഡിഗ്രിയും 120 കുട്ടികളുമായി തുടക്കം. ഇപ്പോൾ 11 ഡിഗ്രി കോഴ്സുകളും ആറ് പി.ജി. കോഴ്സുകളും കൂടാതെ റിസർച് സെന്‍ററിന്‍റെ തലത്തിലേക്കും വളർന്നു. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ 45ാം സ്ഥാനം വരെ നേടിയിട്ടുണ്ട്. നിലവിലെ ബി++ റാങ്കിങ് നാകിന്‍റെ ഏറ്റവും പുതിയ വിലയിരുത്തലിൽ എ പ്ലസ് ഗ്രേഡ് ആകുമെന്ന പ്രതീക്ഷയിലാണ് കോളജ്. രണ്ട് സ്കൂളുകൾ കൂടാതെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവേറ്റുന്ന അഞ്ച് സ്ഥാപനങ്ങളും കൂടി ചേരുന്നതാണ് ടി.കെ.എം കുടുംബം. വിദേശ സർവകലാശാലകളുമായി ഒത്തുചേർന്നുള്ള പഠനാനുഭവങ്ങളും ടി.കെ.എമ്മിന്‍റെ വിദ്യാഭ്യാസനിലവാരത്തെ ലോകോത്തരമാക്കുന്നു. കൂടുതൽ സ്ഥാപനങ്ങളുമായി മറ്റ് സ്ഥലങ്ങളിലേക്കും വളരുന്ന ഭാവിയാണ് ടി.കെ.എം ട്രസ്റ്റ് മുന്നിൽകാണുന്നത്. ............................... നാടിനൊപ്പം നിൽക്കുന്ന വിദ്യാർഥി ശൃംഖല അക്കാദമിക രംഗത്തെ ടി.കെ.എമ്മിന്‍റെ മികവിന് ലോകമെങ്ങും നിറയുന്ന അടയാളങ്ങളാണ് ഇവിടത്തെ പൂർവവിദ്യാർഥികൾ. കോളജിൽനിന്ന് തങ്ങൾക്ക് ലഭിച്ച മൂല്യങ്ങൾ സമൂഹത്തിനും പകർന്നുനൽകാനുള്ള പ്രവർത്തനങ്ങളിൽ ഒരു കുറവും അവർ വരുത്താറില്ല. ഫോർമർ സ്റ്റുഡന്‍റ് അസോസിയേഷൻ എന്ന പേരിൽ ഡോ. അബ്ദുൽ മജീദ് ലബ്ബ ചെയർമാനും പ്രഫ. എ.എ. കരീം സെക്രട്ടറിയുമായി 1990ൽ ആണ് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി അസോസിയേഷൻ പിറവിയെടുത്തത്. അക്ഷരാർഥത്തിൽ കോളജും സമൂഹവും തമ്മിലുള്ള പാലമായാണ് അസോസിയേഷൻ നിലകൊള്ളുന്നത്. കോളജിന് എക്കാലവും എടുത്തുകാട്ടാവുന്ന പ്രവർത്തനങ്ങളാണ് അലുമ്നി അസോസിയേഷന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. അർഹരായ വിദ്യാർഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പുകൾ, സാമ്പത്തികമായി ദുർബലരായ വിദ്യാർഥികളുടെ കുടുംബങ്ങളെ ഏറ്റെടുക്കൽ, നിർധനർക്ക് വീട് നിർമിച്ചു നൽകൽ, സ്ഥാപനത്തിന് ചുറ്റുമുള്ള സമൂഹത്തിലെ അർഹർക്ക് സഹായം നൽകൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ എന്നും മുന്നിലുണ്ട്. പ്രളയ സാഹചര്യത്തിൽ രണ്ടു ലക്ഷത്തോളം രൂപയുടെ സഹായങ്ങളാണ് എത്തിച്ചത്. കോവിഡ് മഹാമാരിക്കാലത്തും അത്തരത്തിൽ സഹായം നൽകി. കോളജിന്‍റെ ആധുനികവത്കരണമുൾപ്പെടെ കാര്യങ്ങളിൽ സൗകര്യമൊരുക്കൽ, അന്താരാഷ്ട്ര സെമിനാറുകൾ, സംവാദങ്ങൾ എന്നിവക്ക് സഹായങ്ങൾ എന്നിങ്ങനെ എപ്പോഴും സജീവമായുള്ള പൂർവവിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ടി.കെ.എം മാനേജ്മെന്റും ഒപ്പമുണ്ട്. നിലവിൽ ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് പ്രസിഡന്‍റും അൻവർ മുഹമ്മദ് ചെയർമാനും പി.എം. നജിമുദീൻ ജനറൽ സെക്രട്ടറിയുമായുള്ള സമിതിയാണ് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story