Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 5:28 AM IST Updated On
date_range 22 July 2020 5:28 AM ISTകോവിഡ് േപ്രാട്ടോകോൾ ലംഘനം; 39 കടയുടമകൾക്കെതിരെ നടപടി
text_fieldsbookmark_border
കോവിഡ് േപ്രാട്ടോകോൾ ലംഘനം; 39 കടയുടമകൾക്കെതിരെ നടപടി* നിയമംലംഘിച്ച് പുറത്തിറക്കിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു കൊല്ലം: സിറ്റി പൊലീസിന് കീഴിെല വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 83 പേർക്കെതിരെ 80 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം അവഗണിച്ചതിന് 311 പേർക്കെതിരെ നടപടിയെടുത്തു. നിബന്ധന ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും, സാമൂഹിക അകലം പാലിക്കാത്തതിനുമായി 92 പേരിൽനിന്ന് കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം പിഴ ഈടാക്കി. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിന് 39 കടയുടമകൾക്കെതിരെ കേസെടുത്തു.കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് പ്രകാരം 23 കേസ് രജിസ്റ്റർ ചെയ്തു. 23 പേർ അറസ്റ്റിലായി. 21 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 72 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്തതിന് രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു.box ക്വാറൻറീൻ ലംഘനം; അഭിഭാഷകനെതിരെ കേസ്കൊല്ലം: അഞ്ചാലുംമൂട് സ്വദേശിയായ അഭിഭാഷകനെതിരെ ക്വാറൻറീൻ ലംഘനത്തിന് കേസെടുത്തു. മെഡിക്കൽ ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.കോവിഡ് ബാധിതനുമായി സമ്പർക്കത്തിലായതിനെ തുടർന്ന് അഭിഭാഷകൻ സ്രവ പരിശോധന നടത്തിയിരുന്നു. ഇത് മറച്ചുെവച്ച് നിരീക്ഷണത്തിലിരിക്കാതെ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തുകയും വ്യക്തിപരമായ സൗഹൃദങ്ങൾ തുടരുകയും തൊഴിൽ മേഖലയിലും മറ്റും ഇടപഴകുകയും ചെയ്തു. ഇയാൾക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു. സാമൂഹിക വ്യാപനത്തിന് ഇടയാകുന്ന പ്രവൃത്തി ചെയ്തതിനെത്തുടർന്ന് മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട് പ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story