Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 8:03 PM GMT Updated On
date_range 8 July 2020 8:03 PM GMTതീരദേശമേഖലയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്ക് 3.72 കോടിയുടെ പദ്ധതി
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിൽ തീരമേഖലയിലെ മൂന്ന് സർക്കാർ സ്കൂളുകളെ മികവിൻെറ കേന്ദ്രങ്ങളാക്കാൻ 3.72 കോടിയുടെ പദ്ധതി ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. വൈകീട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് ഉദ്ഘാടനം. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പ്രഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും വർക്കല ഗവ. ലോവർ പ്രൈമറി സ്കൂൾ(1.73 കോടി), പെരുമാതുറ ഗവ. ലോവർ പ്രൈമറി സ്കൂൾ(73.14 ലക്ഷം), ബീമാപള്ളി ഗവ. അപ്പർ പ്രൈമറി സ്കൂൾ(1.25 കോടി) എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ സ്കൂളുകൾ. ഓരോ വിദ്യാലയത്തിലും വിദ്യാർഥികളുടെ ആനുപാതികാടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ, സ്റ്റാഫ് മുറികൾ, ശുചിമുറികൾ എന്നിവ ഒരുക്കും. സംസ്ഥാന തീരദേശ വികസന കോർപറേഷൻ മുഖേനയാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story