Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 10:25 PM IST Updated On
date_range 6 July 2020 10:25 PM ISTമാസ്ക് ധരിക്കാത്തതിന് 346 പേർക്കെതിരെ നടപടി
text_fieldsbookmark_border
കൊല്ലം: മാസ്ക് ധരിക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ച് പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ചതിന് 346 പേർക്കെതിെരയും േകാവിഡ് േപ്രാട്ടോക്കോൾ ലംഘനത്തിന് 163 പേർക്കെതിരെ 109 കേസുകളും രജിസ്റ്റർ ചെയ്തു. നിബന്ധനകൾ ലംഘിച്ചതിന് 38 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെയും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും സർക്കാർ നിർദേശം ലംഘിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് ഇരവിപുരം, കരുനാഗപ്പള്ളി, പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വ്യാപാര സ്ഥാപന ഉടമകൾക്കെതിരെയും കേസെടുത്തു. ക്വാറൻറീൻ ലംഘനത്തിന് പരവൂർ സ്വദേശിക്കെതിരെ കേസ് കൊല്ലം: സർക്കാർ നിർദേശപ്രകാരം ഹോം ക്വാറൻറീനിൽ കഴിഞ്ഞിരുന്ന യുവാവ് വീട്ടിൽ നിന്നും പുറത്ത് പോയതിന് പൊലീസ് നടപടി സ്വീകരിച്ചു. ബംഗളൂരുവിൽ നിന്നും കഴിഞ്ഞ രണ്ടിന് നാട്ടിൽ വന്ന് ഹോം ക്വാറൻറീനിൽ കഴിയവെ വീട്ടിൽ നിന്നും പുറത്തിറങ്ങി കറങ്ങിനടന്ന പരവൂർ കോട്ടപ്പുറം സ്വദേശിയായ യുവാവിനെതിരെയാണ് പരവൂർ പൊലീസ് കേസെടുത്തത്. പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു കൊല്ലം: ലോക്ഡൗണ്‍ വേളയില്‍ വ്യാപകമായി എത്തി വ്യാപാര സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരുന്ന നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൊല്ലം ടൗണ്‍, അഞ്ചാലുംമൂട്, കൊട്ടാരക്കര, തേവലക്കര, പാരിപ്പള്ളി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 100 കിലോയോളം വരുന്ന പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്തത്. കലക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. ഡിസ്‌പോസബിള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍, നോണ്‍ വോവന്‍ ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, തെര്‍മോക്കോള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ മുതലായവയാണ് പിടിച്ചെടുത്ത് നോട്ടീസ് നല്‍കിയത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യ തവണ 10,000 രൂപയും ആവര്‍ത്തിക്കുന്നപക്ഷം 25,000 രൂപ, 50,000 രൂപ പ്രകാരവും പിഴ ചുമത്തുമെന്നും തുടര്‍ന്നുള്ള നിയമലംഘനത്തിന് സ്ഥാപനം പൂട്ടി സീല്‍ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story