Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംഘ്​പരിവാർ പ്രചാരണം...

സംഘ്​പരിവാർ പ്രചാരണം തെറ്റ്​; ദേവസ്വങ്ങൾക്കായി സർക്കാർ ചെലവഴിച്ചത്​ 327 കോടി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ സമ്പത്ത്​ സർക്കാർ കൊള്ളയടിക്കുകയാണെന്നും ദേവസ്വം ബോർഡുകൾക്ക്​ സഹായം നൽകുന്നില്ലെന്നുമുള്ള സംഘ്​പരിവാർ സംഘടനകളുടെ പ്രചാരണം ശരി​യല്ലെന്ന്​ രേഖകൾ. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകൾക്കായി സർക്കാർ ലഭ്യമാക്കിയത്​ 327 കോടി ആറു​ ലക്ഷം രൂപയാണെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു. 2018 ഏപ്രിൽ ഒന്നു​ മുതൽ 2021 ഡിസംബർ 31 വരെയുള്ള കണക്കാണിത്​. ഏറ്റവുമധികം സഹായം ലഭ്യമായത്​ മലബാർ ദേവസ്വത്തിനാണ്​. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന പല ക്ഷേത്രങ്ങളും ഉൾപ്പെട്ട ദേവസ്വത്തെ സഹായിക്കാനും കാവുകളുടെയും കുളങ്ങളുടെയും നവീകരണത്തിനുമായി 160 കോടിയിലധികം രൂപയാണ്​ നൽകിയത്​. ശബരിമല യുവതി പ്രവേശന വിഷയം, പ്രളയം എന്നിവ മൂലം പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ നൽകിയതാകട്ടെ, 142 കോടിയിലധികവും. കൊച്ചിൻ ദേവസ്വത്തിന്​ 25.23 കോടിയും കൂടൽ മാണിക്യക്ഷേത്രത്തിന്​ 15 ലക്ഷവുമാണ്​ അനുവദിച്ചത്​. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിക്കായി 30 കോടിയും കിഫ്ബിയില്‍നിന്ന് ശബരിമല ഇടത്താവളങ്ങളുടെ നിർമാണത്തിനായി 118 കോടിയും അനുവദിച്ചു​. കോവിഡ്​ പ്രതിസന്ധിയിൽ ക്ഷേത്രങ്ങൾ അടഞ്ഞുകിടന്നതിനാൽ വരുമാനം നിലച്ചതിനെ തുടർന്ന്​ ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഖജനാവിൽനിന്ന്​ വൻ തുകയാണ്​ ചെലവാക്കിയതെന്ന്​ ദേവസ്വംമന്ത്രിയുടെ ഓഫിസിൽനിന്ന്​ രാജു വാഴക്കാലക്ക്​ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. ദേവസ്വം ബോർഡുകളിൽനിന്ന്​ സർക്കാറിന്​ സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നാണ്​ രേഖകളിൽനിന്ന്​ വ്യക്തമാകുന്നത്​. സർക്കാറിന്‍റെ സഹായം ലഭിക്കുന്നതിനാലാണ്​ പ്രവർത്തനം നടക്കുന്നതെന്ന്​ ദേവസ്വംബോർഡ്​ അധികൃതരും സമ്മതിക്കുന്നു. ബിജു ചന്ദ്രശേഖർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story