Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:58 PM GMT Updated On
date_range 22 Aug 2020 11:58 PM GMTകോവിഡ്: കേരളത്തിലെ ചെമ്മീൻകൃഷിക്ക് 308 കോടിയുടെ നഷ്ടം
text_fieldsbookmark_border
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്തെ ചെമ്മീൻകൃഷി മേഖലക്കുണ്ടായത് 308 കോടി രൂപയുടെ നഷ്ടം. ലോക്ഡൗൺ കാലയളവിൽ ചെമ്മീൻ ഉൽപാദനം 500 ടൺ വരെ കുറഞ്ഞു. ഇതുവഴി 200 കോടി രൂപയുടെ നഷ്ടമുണ്ടായി. 12,000 പേർക്ക് തൊഴിൽ നഷ്ടമായി. ഇതുമൂലം ഒരു സീസണിൽ മാത്രം 108 കോടി രൂപയാണ് നഷ്ടം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ ചെമ്മീൻ ഉൽപാദനത്തിലെ ഗണ്യമായ കുറവ് കണ്ടെത്തിയത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വിത്ത്, തീറ്റ എന്നിവ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതും തൊഴിലാളികളെ ലഭിക്കാത്തതുമാണ് ചെമ്മീൻകൃഷി നഷ്ടത്തിന് കാരണം. ഇതോടെ കൃഷി മുൻവർഷെത്തക്കാൾ 30 ശതമാനം കുറഞ്ഞു. 50 ശതമാനം കർഷകർ കൃഷിയിൽനിന്ന് പിന്തിരിഞ്ഞു. രോഗവ്യാപനം ഭയന്ന് മിക്കവരും ചെമ്മീൻ പൂർണ വളർച്ചയെത്തുന്നതിന് മുമ്പ് വിളവെടുപ്പ് നടത്തി. ഇത് നഷ്ടത്തിന് ആക്കം കൂട്ടി. അക്വാ-ലബോറട്ടറി വിദഗ്ധരുടെ സേവനം ലോക്ഡൗൺ കാലത്ത് ലഭിക്കാത്തതാണ് കാലാവധി തികക്കും മുമ്പുള്ള വിളവെടുപ്പിൽ എത്തിച്ചത്. സംസ്ഥാനത്ത് 3144 ഹെക്ടറിലാണ് ചെമ്മീൻ കൃഷി നടക്കുന്നത്. കൃഷിയിലൂടെയുള്ള സംസ്ഥാനത്തിൻെറ ശരാശരി വാർഷിക ചെമ്മീൻ ഉൽപാദനം 1500 ടൺ ആണ്.
Next Story