Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചവറ സപ്ലിമെന്‍റ്​ 3

ചവറ സപ്ലിമെന്‍റ്​ 3

text_fields
bookmark_border
പ്രായം തളർത്താത്ത കാരുണ്യപോരാളി ചിത്രം ചവറ: പതിറ്റാണ്ടുകളായി തുടരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളിൽ പ്രായം തളർത്താത്ത പോരാട്ടവുമായി നല്ലാന്തറയിൽ യൂസഫ്കുഞ്ഞ് ​(73). നിരവധി വർഷങ്ങളായി പ്രവർത്തനരംഗത്തുള്ള അദ്ദേഹം വർഷ​ങ്ങളോളം കോഴിക്കോട്​ മാവൂർ ഗ്വാളിയോർ റയോൺസിൽ ജീവനക്കാരനായിരുന്നു. തൊഴിലിനിടയിലും ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തിരുന്ന അദ്ദേഹം വിരമിച്ച​ ശേഷം സ്വദേശമായ പന്മനയിൽ നെറ്റിയാട്​ പൗരസമിതിയുമായി കൈകോർത്ത്​ ഈ രംഗത്ത്​ കൂടുതൽ സജീവമായി. ഭാര്യ മൈമൂനത്ത്​ ബീവിയും ​മക്കളായ ഫിറോസ്​, അംജിത്​, അഫ്​സൽ, ആനിസ്സ എന്നിവരും മരുമക്കളും അടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ജീവകാരുണ്യരംഗത്ത്​ യൂസഫ്കുഞ്ഞിന്​ ഒപ്പമുണ്ട്​. ....................... ആശംസകളോടെ......... പന്മന നെറ്റിയാട് പൗരസമിതിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ മാതൃകാപരമാണ്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക്​ സാന്ത്വനമേകാൻ പൗരസമിതി ആവിഷ്കരിച്ചിട്ടുളള പദ്ധതികളുടെ ഗുണഭോക്താക്കളാണ് പ്രദേശവാസികൾ. വിധവകളും നിർധനരും രോഗികളും ഉൾപ്പെടെ കാരുണ്യപ്രവർത്തനങ്ങളിൽ ആശ്വാസം ലഭിച്ച നൂറുകണക്കിന് ആളുകളുടെ പിന്തുണ സംഘടനക്കുണ്ട്. നെറ്റിയാട് പൗരസമിതിയുടെ ജീവനകാര്യണ്യപ്രവർത്തനങ്ങൾ ഉൾപ്പെടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. -എൻ.കെ. പ്രേമചന്ദ്രൻ എം.പി ......................... നെറ്റിയാട്​ പൗരസമിതി ഏറെ വർഷങ്ങളായി ചവറ മേഖലയിൽ പാർശ്വവത്​കരിക്കപ്പെട്ടവർക്കും സാമ്പത്തിക പിന്നാക്ക സ്ഥിതിയിലുള്ളവർക്കും രോഗങ്ങൾ ഉൾപ്പെടെ മറ്റ്​ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കും സാന്ത്വനസ്പർശമേകുന്ന വൈവിധ്യമാർന്ന പദ്ധതികൾ ആണ്​ യാഥാർഥ്യമാക്കിയിട്ടുള്ളത്​. രക്തദാനക്യാമ്പുകൾ, ​രോഗികൾക്ക്​ സാമ്പത്തികസഹായം എന്നിങ്ങനെ പ്രവർത്തനങ്ങൾ നിരന്തരം നടത്തുന്ന സാമൂഹിക ​പ്രതിബദ്ധത ഏറെയുള്ള സംഘടനയാണിത്​. തൊഴിലുറപ്പ്​ തൊഴിലാളികൾ, ഹരിതകർമ സേന, ആശാപ്രവർത്തകർ എന്നിവർക്കെല്ലാം പ്രചോദനം പകരുന്ന രീതിയിൽ പുരസ്കാരങ്ങളും സഹായങ്ങളും നൽകുന്നതും വേറിട്ട അനുഭവമാണ്​. മാതൃകാപ്രവർത്തനം കാഴ്ച​െവക്കുന്ന പൗരസമിതിയുടെ തുടർപ്രവർത്തനങ്ങൾക്ക്​ എല്ലാവിധ ആശംസയും നേരുന്നതിനൊപ്പം സംഘടനയുടെ പ്രയാണത്തിലും വിജയങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും അറിയിക്കുന്നു. -സുജിത്​ വിജയൻപിള്ള എം.എൽ.എ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story