Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി കൃഷിഭൂമിയിൽ ടൂറിസം പദ്ധതി; പ്രകൃതിയോടിണങ്ങി താമസിക്കാം, ട്രക്കിങ്ങിനും സൗകര്യം
cancel
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅട്ടപ്പാടിയിലെ 2730...

അട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി കൃഷിഭൂമിയിൽ ടൂറിസം പദ്ധതി; പ്രകൃതിയോടിണങ്ങി താമസിക്കാം, ട്രക്കിങ്ങിനും സൗകര്യം

text_fields
bookmark_border
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിഭൂമിയിൽ സ്വകാര്യസ്ഥാപനത്തിന് പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതിക്ക് കരാർ നൽകി. അടിമതുല്യം ജീവിച്ചിരുന്ന ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിന് 1975ൽ രൂപവത്​കരിച്ച അട്ടപ്പാടി കോഓപറേറ്റിവ് ഫാമിങ് സൊസൈറ്റിയുടെ (എ.സി.എഫ്.എസ്) ഭൂമിയിലാണ് എൽ.എ ഹോംസ് എന്ന സ്ഥാപനവുമായി എ.സി.എഫ്. എസ് മാനേജിങ് ഡയറക്ടറായിരുന്ന ഒറ്റപ്പാലം മുൻ സബ് കലക്ടർ ജെറോമിക് ജോർജ്​ കരാർ ഒപ്പിട്ടത്.
2019 ഫെബ്രുവരി എട്ടിന് കരാർ ഒപ്പിടു​േമ്പാൾ അദ്ദേഹം അട്ടപ്പാടി നോഡല്‍ ഓഫിസറായിരുന്നു. ഫാമിൽ പട്ടയം ലഭിച്ച ആദിവാസികൾപോലും കരാർവിവരം അറിഞ്ഞിരുന്നില്ല. എ.സി.എഫ്.എസിന്​ കീഴിലുള്ള വരടിമല, പോത്തുപ്പാടി, ചിണ്ടക്കി, കരുവാര ഫാമുകളിലാണ്​ പദ്ധതി നടപ്പാക്കുന്നത്. ഫാമുകളിൽ പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതി നടത്തിപ്പ്​ ചുമതല ഏറ്റെടുക്കാൻ താൽപര്യമുള്ള വ്യക്തികളിൽനിന്നും ഏജൻസികളിൽനിന്നും നിർദേശങ്ങൾ തേടി 2018 നവംമ്പർ 28നാണ് പരസ്യം വന്നത്​.
അട്ടപ്പാടിക്ക്‌ പുറത്തുള്ളവർക്കും അപേക്ഷിക്കാമെന്നും പറഞ്ഞിരുന്നു. കലക്ടർ, സബ്‌ കലക്ടർ, പട്ടികവർഗ വികസന അസിസ്​റ്റൻറ് ഡയറക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് സൊസൈറ്റി നിയന്ത്രണം. എ.സി.എഫ്.എസ്​ നിയന്ത്രണത്തിലുള്ള ആദിവാസി ഭൂമിയിൽ പരിസ്ഥിതിക്കിണങ്ങിയ ടൂറിസം നിർമിതി നടത്തി ഉപയോഗിക്കാനാണ്​ എൽ.എ. ഹോംസിന്​ കരാർ നൽകിയത്.
25 ശതമാനം ലാഭവിഹിതം കൈമാറി 26 വർഷത്തേക്കാണ് പദ്ധതിക്ക്​ ധാരണയായത്. ഇതിൽ ഒരു വർഷം നിർമാണകാലയളവാണ്. അഞ്ചുവർഷത്തിലൊരിക്കൽ ധാരണ പുതുക്കും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും സഞ്ചാരികളെയും സംരക്ഷിക്കേണ്ടത് ഡെവലപ്പറി​ൻെറ ചുമതലയാണ്. മുളങ്കുടിലുകൾ, ഏറുമാടം എന്നിവയിൽ താമസവും ട്രക്കിങ് സൗകര്യവും പദ്ധതിയുടെ ഭാഗമാകും.
ഓര്‍ഗാനിക് ഏലം, കാപ്പി, ഓറഞ്ച്, തെങ്ങ്, ചെറുനാരങ്ങ, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, മത്സ്യകൃഷി തുടങ്ങിയവ നടത്തിയിരുന്ന ഫാമുകളാണിത്. പദ്ധതി നടപ്പാക്കുന്നതി​ൻെറ ഭാഗമായി വരടിമലയിലെ കോട്ടേജുകളുടെ പുനരുദ്ധാരണത്തിനായി അവ വൃത്തിയാക്കി. ജലസേചന ആവശ്യങ്ങൾക്കും മീൻ വളർത്തുന്നതിനും ഭാവിയിലെ ടൂറിസം പ്രോജക്ടി​ൻെറ ഭാഗമായും വലിയ വിസ്തീർണമുള്ള കുളത്തിൽ നവീകരണ പ്രവർത്തനങ്ങളും തുടങ്ങി. ഫാം ഭൂമി അന്യാധീനപ്പെട്ടുവെന്ന ആശങ്കയാണ് ആദിവാസികൾ പങ്കുവെക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#travel#tourism#attappady
Next Story