Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:45 AM IST Updated On
date_range 22 April 2022 5:45 AM ISTഫയൽ അദാലത്ത് 27ന്
text_fieldsbookmark_border
തിരുവനന്തപുരം: കോർപറേഷനിലെ തീർപ്പാകാത്ത ഫയലുകളിലേക്കുള്ള അദാലത്ത് 27ന് രാവിലെ 10 മുതൽ നഗരസഭ മെയിൻ ഓഫിസിലും, 11 സോണൽ ഓഫിസുകളിലുമായി നടക്കും. മന്ത്രി എൻ.വി. ഗോവിന്ദൻ ഉച്ചയ്ക്ക് 12ന് ഉദ്ഘാടനം ചെയ്യും. ഹെൽത്ത്, റവന്യൂ, എൻജിനീയറിങ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ അപേക്ഷകൾ അദാലത്തിൽ പരിഗണിക്കും. അദാലത്തുമായി ബന്ധപ്പെട്ട് നഗരസഭയിൽ തീർപ്പാകാതെയുള്ള ഫയലുകൾ പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ 23 വരെ നഗരസഭ മെയിൻ ഓഫിസിലും വിവിധ സോണൽ ഓഫിസുകളിലും സ്വീകരിക്കും. നിശ്ചിതമാതൃകയിലുളള അപേക്ഷയോ, വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോ, ഫയൽ നമ്പർ/വിഷയം, ബന്ധപ്പെട്ട സെക്ഷൻ, കൈപ്പറ്റ് രസീത് നമ്പർ (അറിയാവുന്നവ), അനുബന്ധരേഖകൾ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പുസ്തക പ്രകാശനം തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ഓർമകൾ പങ്കുവെക്കുന്ന 'വാർത്തകൾ തുടരുന്ന' പുസ്തകത്തിൻെറ പ്രകാശനം സ്പീക്കർ എം.ബി. രാജേഷ് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. ധന്യ ഇന്ദു എഡിറ്റ് ചെയ്ത പുസ്തകം ഹരിതം ബുക്സാണ് പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story