Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:21 AM IST Updated On
date_range 13 Aug 2022 12:21 AM ISTതിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 26ന് തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിന്‍റെ 70ാം വാർഷിക ആഘോഷങ്ങൾക്ക് ഈ മാസം 26ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് ഡയമണ്ട് ജൂബിലി അലുമ്നി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷതവഹിക്കും. മെഡിക്കൽ വിദ്യാർഥികൾക്കായി പൂർവവിദ്യാർഥിയും അമേരിക്കയിലെ കാർഡിയോളജിസ്റ്റുമായ ഡോ. രവീന്ദ്രനാഥൻ 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച നോളജ് സെന്‍ററിന്‍റെ ഉദ്ഘാടനും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. സി.ഡി.സി, ആർ.സി.സി, മെഡിക്കൽ കോളജ്, എസ്.എ.ടി, ശ്രീചിത്ര തുടങ്ങിയ ഇടങ്ങളിൽ ചികിത്സക്കായി എത്തുന്ന കുട്ടികൾക്കുവേണ്ട ചികിത്സ നിർദേശങ്ങളും തുടർചികിത്സക്ക് വേണ്ട സാമ്പത്തിക സഹായവും നൽകുന്ന 'തളിരുകൾ' പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. 27ന് രാവിലെ ഒമ്പതരക്ക് നടക്കുന്ന വൈറോളജിയും ഇമ്യൂണോളജിയും എന്ന വിഷയത്തിലെ സെമിനാറിൽ ലോകപ്രശസ്ത വൈറോളജി വിദഗ്ധൻ പ്രഫ. റോബർട്ട് ഗാലോ മുഖ്യപ്രഭാഷണം നടത്തും. വൈറോളജി വിദഗ്നും തിരുവനന്തപുരം മെഡിക്കൽ കോളജ് പൂർവവിദ്യാർഥിയുമായ ഡോ. ജേക്കബ് ജോൺ (വെല്ലൂർ), പ്രഫ. ആൻഡേഴ്സ് വാഹൻ (കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്, സ്റ്റോക്ഹോം), ഡോ. ഗഗൻദീപ് കാങ് (സി.എം.സി വെല്ലൂർ), ഡോ. ഹരി പരമേശ്വരൻ, ഡോ. ശബരിനാഥ് രാധാകൃഷ്ൻ (വിസ്കോൻസിൻ, യു.എസ്.എ) എന്നിവരും സംസാരിക്കും. അമേരിക്കയിൽനിന്നുള്ള കോളജ് പൂർവവിദ്യാർഥി കൂടിയായ ഡോ.സി.എസ്. പിച്ചുമണി പ്ലാറ്റിനം ജൂബിലി പ്രഭാഷണം നടത്തും. കോളജ് മെഡിസിൻ വിഭാഗം മുൻമേധാവി ഡോ. മാത്യു തോമസ്, അമേരിക്കയിലെ ക്ലീവ്ലാൻഡ്സിലെ ഡോ. നജീബ് ഒസ്മാൻ, ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ. കെ. രാജശേഖരൻ നായർ, ഡോ. നിഷ നിഗിൽ (ടൊറന്‍റോ), ഡോ. വിനോദ് മേനോൻ, ഡോ. നിഗിൽ ഹാറൂൺ (ടൊറന്‍റോ), കോളജ് പൾമണറി മെഡിസിൻ മേധാവി ഡോ. ഫത്താഹുദ്ദീൻ എന്നിവർ പ്രഭാഷണം നടത്തും. സമാപനദിവസമായ 28ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മന്ത്രി ആന്‍റണി രാജു എന്നിവർ മുഖ്യാതിഥികളാകും. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര, ശശി തരൂർ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡോ. ജോർജ് വർഗീസ്, ഡോ. തോമസ് മാത്യു, ഡോ. ചെറിയാൻ വർഗീസ്, ഡോ.കെ രാമകൃഷ്ണൻ നായർ എന്നിവർ സംസാരിക്കും. പാനൽ ചർച്ചയിൽ ഡോ. എം. നരേന്ദ്രനാഥൻ, ഡോ. രമേഷ് രാജൻ എന്നിവർ മോഡറേറ്റർമാരാകും. ഡോ.സി.എസ്. പിച്ചുമണി, ഡോ. പോൾ ഗിബ്സ്, ഡോ. സുഭാഷ് ഗുപ്ത, ഡോ.എസ് സുധീന്ദ്രൻ, ഡോ. ടി.യു. ഷബീറലി, ഡോ. ടി. കൃഷ്ണദാസ് എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സംഘാടക സമിതി ചെയർമാൻ ഡോ. ജോൺ പണിക്കർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കല കേശവൻ, വൈസ് പ്രിൻസിപ്പൽ ഡോ.ബി.പി. രാജ്മോഹൻ, ഡെന്‍റൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ. ഹർഷകുമാർ, ഡോ. സുൽഫി നൂഹു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story