Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:31 AM IST Updated On
date_range 19 April 2022 5:31 AM ISTവൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ 'ഹേമന്തം 22' ഇന്ന് തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ കലാ സാംസ്‌കാരിക രംഗം വീണ്ടും സജീവമാകുന്നു. പ്രഭാഷണ പരമ്പരയും നൃത്ത സംഗീത സന്ധ്യകളും ഉള്‍പ്പെടുത്തി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന ഹേമന്തം 22ന് ഇന്ന് തുടക്കമാകും. ഈ മാസം 20, 21, 23 ദിവസങ്ങളില്‍ വൈകീട്ട് 5.30ന് സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തിലാണ് പരിപാടി. ചൊവ്വാഴ്ച വൈകീട്ട് കൂത്തമ്പലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും. ടി.കെ. രാമകൃഷ്ണന്‍ സ്മാരക ഗ്രന്ഥശാല അംഗങ്ങളുടെ കൂട്ടായ്മയായ അറിവിടത്തിന്റെ ഉദ്ഘാടനം അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ നിര്‍വഹിക്കും. തുടര്‍ന്ന് 6.45ന് ഗോപികവര്‍മ അവതരിപ്പിക്കുന്ന മോഹിനിയാട്ടം 'ഛായാമുഖി' അരങ്ങേറും. മുരുകന്‍ കാട്ടാക്കട പ്രഭാഷണം നടത്തും. ബുധനാഴ്ച പരിപാടികളുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മധുപാല്‍ വിഷയാവതരണവും ആദരിക്കലും നിര്‍വഹിക്കും. ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണവും തുടര്‍ന്ന് എന്‍. ശ്രീകാന്തും അശ്വതിയും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും. വ്യാഴാഴ്ച വൈകുന്നേരം 5.30ന് ഉദ്ഘാടനം ഷാജി എന്‍. കരുണ്‍ നിര്‍വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് 6.30ന് പഞ്ചരത്ന കീര്‍ത്തനങ്ങള്‍. ശനിയാഴ്ച സമാപന സമ്മേളനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പാര്‍വതി ബാവുല്‍, ശാന്തിപ്രിയ എന്നിവരുടെ ബാവുല്‍ സന്ധ്യ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story