Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTപെരുമാതുറ - കഠിനംകുളം തീരദേശഗ്രാമങ്ങൾ കടുത്ത ആശങ്കയിൽ; വീണ്ടും 21 പേർക്ക് രോഗലക്ഷണം
text_fieldsbookmark_border
പെരുമാതുറ: 21 പേർക്ക് രോഗലക്ഷണം കണ്ടതോടെ കഠിനംകുളം, ചിറയിൻകീഴ് തീരദേശഗ്രാമങ്ങളിൽ ആശങ്ക വിട്ടൊഴിയുന്നില്ല. പെരുമാതുറയിൽ ചൊവ്വാഴ്ച 73 പേരുടെ ആൻറിജൻ പരിശോധനയാണ് നടന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മര്യനാട് തിങ്കളാഴ്ച പരിശോധ നടന്ന 49 പേരുടെയും ഫലം നെഗറ്റിവ് ആയിരുന്നെങ്കിൽ ഇന്നലെ നടന്ന 146 പേരുടെ പരിശോധനയിൽ 13 പേരിൽ രോഗലക്ഷണം കണ്ടെത്തി. ഇവരെ കൂടുതൽ പരിശോധനക്കായി ജില്ലയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെരുമാതുറയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന പരിശോധനയിൽ ആകെ 424 പേരുടെ പരിശോധനയാണ് പൂർത്തിയായത്. 14 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. മര്യനാടും പെരുമാതുറയിലും ഓരോ വീട്ടിലെയും അഞ്ചുപേർക്ക് വീതമാണ് രോഗലക്ഷണം കണ്ടത്. വെട്ടുതുറ, ശാന്തിപുരം, മര്യനാട്, പുതുക്കുറിച്ചി ഗ്രാമങ്ങളിൽ ജനം ജാഗ്രത പുലർത്തണമെന്ന് കഠിനംകുളം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിപ്പ് നൽകി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പെരുമാതുറ പ്രദേശത്തെ 10, 11, 12 വാർഡുകൾ കെണ്ടയ്മൻെറ് സോണുകളാക്കിക്കൊണ്ട് ജില്ല കലക്ടർ പ്രഖ്യാപിച്ചു.
Next Story