Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:27 AM IST Updated On
date_range 8 Aug 2022 12:27 AM IST'കേരള'യിൽ 21 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സ്
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള 21 കോളജുകളിൽ 2022-23 അധ്യയന വർഷത്തിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. അഫിലിയേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറക്ക് കോഴ്സുകളിൽ പ്രവേശനം നടത്തുമെന്ന് സർവകലാശാല അറിയിച്ചു. കോളജും കോഴ്സും: തിരുവനന്തപുരം മണക്കാട് നാഷനൽ കോളജ് -എം.എസ്.ഡബ്ല്യു വിളപ്പിൽ സരസ്വതി കോളജ് -ബി.ബി.എ പനവൂർ മുസ്ലിം അസോ. കോളജ് -ബി.എ സോഷ്യോളജി നഗരൂർ ശ്രീശങ്കര വിദ്യാപീഠം -ബി.എസ്സി സൈക്കോളജി മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് -എം.എസ്.ഡബ്ല്യു കൊല്ലം പേരയം എൻ.എസ്.എസ് -ബി.കോം (ഫിനാൻസ്) അടൂർ മാർ ക്രിസോസ്റ്റം പറന്താൽ -ബി.ബി.എ ലോജിസ്റ്റിക്സ് കെ.ടി.സി.ടി കല്ലമ്പലം -ബി.കോം (ഫിനാൻസ്) വിഴിഞ്ഞം ക്രൈസ്റ്റ് കോളജ് -ബി.എസ്സി സൈക്കോളജി ശ്രീകാര്യം ഗ്രിഗോറിയൻ കോളജ് -എം.കോം ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് വർക്കല പാളയംകുന്ന് -സി.എച്ച്.എം.എം കോളജ് -എം.എ ഇംഗ്ലീഷ് കൊട്ടിയം ഡോൺ ബോസ്കോ -ബി.എസ്സി സൈക്കോളജി ചവറ മടപ്പള്ളി ശ്രീനാരായണ പിള്ള ഇൻസ്റ്റിറ്റ്യൂട്ട് -ബി.എ ഇംഗ്ലീഷ് വെള്ളറട വൈറ്റ് മെമ്മോറിയൽ കോളജ് -എം.എ ഇംഗ്ലീഷ് കണിയാപുരം എം.ജി.എം കോളജ് -ബി.എസ്സി ഫിസിക്സ് മാവേലിക്കര മാർ ഇവാനിയോസ് -ബി.ബി.എ ലോജിസ്റ്റിക്സ് കഴക്കൂട്ടം മരിയൻ കോളജ് -ബി.എസ്സി കമ്പ്യൂട്ടർ സയൻസ് ആയൂർ മാർത്തോമ കോളജ് -ബി.സി.എ ആലപ്പുഴ കാർത്തികപ്പള്ളി -എം.കോം ഫിനാൻസ് അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസ് -ബി.എസ്സി മാത്സ് കുണ്ടറ കോളജ് ഓഫ് അൈപ്ലഡ് സയൻസ് -ബി.കോം (കോ ഓപറേഷൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story